അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​നാ​പ​ക​ടം; കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് മ​രി​ച്ചു

കൂ​ത്താ​ട്ടു​കു​ളം: അ​യ​ര്‍​ല​ൻഡിലെ കൗ​ണ്ടി മ​യോ​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ ക​ള​പ്പു​ര​യി​ല്‍ ലി​സി സാ​ജു(59) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന ഭ​ര്‍​ത്താ​വ് സാ​ജു, ര​ണ്ട് ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ന്‍ 59 നാ​ഷ​ണ​ല്‍ റോ​ഡി​ല്‍ ന്യൂ​പോ​ര്‍​ട്ടി​നും മു​ള്‍​റാ​നി​ക്കു​മി​ട​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൗ​ണ്ടി കി​ല്‍​ഡെ​യ​റി​ല്‍ താ​മ​സി​ക്കു​ന്ന ലി​സി റോ​സ്‌ കോ​മ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ല്‍ ന​ഴ്‌​സാ​യി​രു​ന്നു. മ​ക്ക​ള്‍: എ​ഡ്വി​ന്‍, ദി​വ്യ. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Related posts

Leave a Comment