ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയെന്നാണ് വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല പ്രതികരിച്ചത്, വിഷയത്തില്‍ ഉടന്‍ പ്രതികരണം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയധികം ചര്‍ച്ച ഉണ്ടാകില്ലായിരുന്നു. സംവിധായകന് രഞ്ജിത്തിനെതിരേ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വനടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നു: ആഷിക് അബു
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നുവെന്നാണ് സംവിധായകന് ആഷിക് അബുവിന്റെ പ്രതികരണം.
ബംഗാളില്‍നിന്നു വന്നൊരു സ്ത്രീ കേരളത്തില്‍ ഭയചകിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാന്രാജിവയ്ക്കണം: സാന്ദ്രാ തോമസ്
കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സംവിധായകന് രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി സാന്ദ്രാ തോമസ്. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിന് അപമാനവുമാണെന്ന് സാന്ദ്ര വിമര്‍ശിച്ചു. രഞ്ജിത്തിനെ “മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മന്ത്രി രാജി വയ്ക്കണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു.
“സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നില്‍ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവു
സൂപ്പര്‍ താരങ്ങളുടെ മൗനംഅപഹാസ്യം: ഗായിക ചിന്മയി ശ്രീപദ
വെള്ളിത്തിരയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന സൂപ്പര്‍ താരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ കാണിക്കുന്ന മൗനം അപഹാസ്യമെന്ന് ഗായിക ചിന്മയി. പണം വാങ്ങി മറ്റുള്ളവര്‍ എഴുതുന്ന ഡയലോഗ് പറയുകയാണല്ലോ താരങ്ങളുടെ പതിവ്. പണം കിട്ടിയാല്‍ സ്ത്രീകള്‍ക്കായി സൂപ്പര്‍ താരങ്ങള്‍ സംസാരിച്ചേക്കുമെന്നും ചിന്മയി പറഞ്ഞു.