കോൽക്കത്ത: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തയാൾക്ക് നഷ്ടപ്പെട്ട 45,000 രൂപ വിലമതിക്കുന്ന സാധനങ്ങൾക്കു പകരം നഷ്ടപരിഹാരമായി വിമാനക്കന്പനി വാഗ്ദാനം ചെയ്തത് 2450 രൂപ.
കോൽക്കത്തയിൽനിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അസം സ്വദേശിയായ മോണിക് ശർമയുടെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു.
ഡ്രൈവിംഗ് ലൈസൻസ്, പാൻ, ആധാർ തുടങ്ങിയ സുപ്രധാന രേഖകളും ബാഗിലുണ്ടായിരുന്നു. ഇതിനെതിരേ പരാതി നൽകിയപ്പോഴാണ് എയർലൈൻ തുച്ഛമായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ബാഗ് നഷ്ടപ്പെട്ടതിൽ കൂടുതൽ അന്വേഷണം നടത്താമെന്നു കമ്പനി ഉറപ്പ് നൽകിയതായി മോണിക് ശർമ പറഞ്ഞു.