മലയാള സിനിമ മേഖലയിലുള്ള പ്രശ്നങ്ങള്‍ തമിഴ്നാട്ടില്‍ ഇല്ലെന്ന് നടന് ജീവ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റിയുള്ള ചോദ്യത്തിന് തമിഴ് മാധ്യമങ്ങളോടാണ് താരം പ്രതികരിച്ചത്.
മീ ടൂ പാര്‍ട്ട് 1 വന്നിരുന്നു, ഇപ്പോള്‍ പാര്‍ട്ട് 2 ആണ് നടക്കുന്നത്. ഇതൊക്കെ വളരെ തെറ്റാണ്. ആരോഗ്യകരമായ അവസ്ഥ സിനിമയില്‍ വരണമെന്നും ജീവ പറഞ്ഞു. ചോദ്യം വീണ്ടും ഉന്നയിച്ചപ്പോള്‍ താന്‍ ഒരു നല്ല കാര്യത്തിനാണ് ഇവിടെ വന്നതെന്നാണ് ജീവ പറഞ്ഞത്.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തേനിയിലെത്തുന്നത്, തന്റെ ചിത്രത്തിലെ ഒരു ഗാനം ഇവിടെയാണ് ഷൂട്ട് ചെയ്തത്. പല ഇന്‍ഡസ്ട്രിയിലും പല വിഷയങ്ങളും നടക്കുന്നുണ്ട്. തമിഴ്സിനിമയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നും കേരളത്തിലാണുള്ളതെന്നും ജീവ പറഞ്ഞു.
വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയും മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും ചെയ്തു.