തലശേരി: ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പ്ലസ്വൺ വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ.
ബിസിനസ് ഡവലപ്പ്മെന്റ് കമ്പനി ജീവനക്കാരനായ ചോമ്പാല സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്.
തുടർന്ന് മാഹി, തലശേരി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.