ഇന്റർ ഡെന്റൽ ബ്രഷ്
ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷാണ്്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുകളുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും.
അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഇന്റർ ഡെന്റൽ ബ്രഷ് കൂടി ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ഒരറ്റത്ത് ഒറ്റ ബ്രിസിൽസ് മാത്രമുള്ള ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്.
ടങ് ക്ലിനിക്
ടങ് ക്ലീനിംഗ് അഥവാ നാക്കു വൃത്തിയാക്കുന്നത് നാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടങ് ക്ലീനർ ഉപയോഗിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന ഉപകരണം, ഇത് വളരെ പ്രാധാന്യമുള്ളതാണ്. വളരെ ഷാർപ്പ് ആയിട്ടുള്ള ടങ്ങ് ക്ലീനർ ഉപയോഗിക്കുന്നത് നാക്കിൽ സ്ഥിരമായി ചെറിയ മുറിവുകൾ ഉണ്ടാകാൻ കാരണമാകുന്നു. ടൂത്ത് ബ്രഷ് കൊണ്ട് വളരെ മൃദുവായി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ക്ലീനറുകളും ലഭ്യമാണ്.
വാട്ടർ പിക്ക്
ഇത് ഒരു ദന്ത ശുചീകരണ ഉപാധിയാണ്. കൂടുതൽ ശക്തിയിൽ ഒരു സ്ഥലത്തേക്ക് വെള്ളം ചീറ്റുന്നതു മൂലം അഴുക്കുകളും രോഗാണുക്കളും പല്ലിൽ നിന്നും മോണയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത് വളരെ ഉപയോഗപ്രദമാണ്. ഇംപ്ലാന്റ് ബ്രിഡ്ജ് എന്ന ചികിൽസ നടത്തിയാൽ ഇതു മോണയുമായി ചേരുന്ന ഭാഗം സ്വന്തമായി ക്ലീൻ ചെയ്യുന്നതിനും പ്ലാക്കിന്റെ അംശം ക്ലീൻ ചെയ്യുന്നതിനും വാട്ടർ പിക്ക് വളരെ നല്ലതാണ്. വാട്ടർ പിക്കിന്റെ അറ്റത്തുള്ള ട്യൂബ് മാറ്റി ഇടാൻ പറ്റുന്നതാണ്. ഇതിൽ വെള്ളത്തിനു പകരം മൗത്ത് വാഷുകൾ ഉപയോഗിക്കാനും സാധിക്കും.
ഡെൻജർ ക്ലീനിംഗ്
പല്ലു സെറ്റുകൾ വച്ചിട്ടുള്ളവർ എങ്ങനെ അത് ക്ലീൻ ചെയ്യണം എന്ന് അറിഞ്ഞിരിക്കണം. പേഷ്യന്റിന് എടുത്തു മാറ്റാൻ സാധിക്കുന്നതോ മുഴുവനായുള്ളതോ ഭാഗികമായുള്ളതോ ആയ പല്ല് സെറ്റുകൾ എല്ലാ ദിവസവും രണ്ടുനേരം കഴുകി വൃത്തിയാക്കേണ്ടതാണ്.
പല്ല് സെറ്റ് അടപ്പുള്ള ഒരു പാത്രത്തിൽ വെള്ളത്തിൻ ഇട്ടു വയ്ക്കണം. കൂടുതൽ അഴുക്ക് ഉണ്ടാകാതിരിക്കാൻ ഡെൻജർ ക്ലീനിംഗ് ടാബ്ലറ്റ് വെള്ളത്തിൽ ലയിപ്പിച്ചു തയാറാക്കുന്ന ലായനിയിൽ ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കണം.
ഇത് പൂപ്പലും രോഗാണുബാധയും തടയും. തിരിച്ചു വായിൽ വയ്ക്കുമ്പോൾ നന്നായി കഴുകാനും ആവശ്യമെങ്കിൽ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യാനും ഓർമിക്കണം. ഡെൻജറിൽ (പല്ലു സെറ്റ്)ബ്രഷ് ഉപയോഗിക്കുമ്പോൾ കൂടുതൽ ശക്തി കൊടുക്കാതിരിക്കുക.
പ്രൊഫഷണൽ ക്ലീനിംഗ്
മോണയുടെയും പല്ലുകളുടെയും ഇടയിൽ പറ്റിയിരിക്കുന്ന എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയും തുടർന്ന് അഴുക്ക് വീണ്ടും ഉണ്ടാകാതിരിക്കാൻ പോളിഷിംഗും റൂട്ട് പ്ലെനിങ്ങും നടത്തുന്നു.
ക്ലീൻ ചെയ്യുമ്പോൾ എല്ലാ പല്ലുകളുടെയും എല്ലാ വശങ്ങളിലും ഇൻസ്ട്രുമെന്റ് എത്തുകയും പോടോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് നിർണയിക്കാൻ ദന്തഡോക്ടർക്കു സഹായകമാവുകയും ചെയ്യും. വർഷത്തിൽ ഒരിക്കൽ ദന്ത ഡോക്റുടെ അടുത്ത് എത്തിയുള്ള പ്രഫഷണൽ ക്ലീനിംഗ് ആവശ്യമാണ്. ഇത് മോണയുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903