ഓരോ വര്‍ഷവും മൂവായിരം മുതല്‍ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന മാരകമായ മൃഗമായാണ് പശുക്കളെ ബ്രിട്ടന് കണക്കാക്കുന്നത്. 2018 നും 2022 നും ഇടയിൽ 30 ലധികം പേർ പശുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുകെ സർക്കാരിന്റെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ചൂണ്ടിക്കാണിക്കുന്നു.
ഈ സെപ്തംബര്‍ ഒന്നാം തിയതി വെയില്‍സില്‍ പശുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്.
പ്രതിവര്‍ഷം അഞ്ച് മരണങ്ങളാണ് പശുക്കളുടെ ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്നത്. അതേസമയം പശുക്കള്‍ പ്രതിവർഷം മൂവായിരം മുതൽ നാലായിരം വരെ ആക്രമണങ്ങളാണ് മനുഷ്യന് നേരെ നടത്തുന്നതെന്നും ഈ രംഗത്തെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ എച്ച്എസ്ഇയുടെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് ഓരോ വർഷവും 25 % കർഷകർക്ക് അവരുടെ കന്നുകാലികളാൽ പരിക്കേൽക്കുന്നുവെന്നാണ്.