സ്വ​കാ​ര്യ മൊ​ബൈ​ല്‍ ട​വ​റു​ക​ളി​ലെ ചെ​മ്പ് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച് വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ​ക​മ്പ​നി​യു​ടെ മൊ​ബൈ​ല്‍ ട​വ​റു​ക​ളി​ലെ ഏ​ര്‍​ത്ത് ചെ​മ്പ്് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ളെ കൂ​ട​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി. യൂ​ണി​ടെ​ക് എ​ന​ര്‍​ജി സൊ​ല്യൂ​ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ കൂ​ട​ല്‍, അ​തി​രു​ങ്ക​ല്‍, കാ​ര​യ്ക്കാ​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ട​വ​റു​ക​ളി​ല്‍ നി​ന്നാ​ണ് ഇ​വ മോ​ഷ്ടി​ച്ച​ത്.

19,175 രൂ​പ​യു​ടെ ചെ​മ്പ് കേ​ബി​ളു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ക​ല​ഞ്ഞൂ​ര്‍ കൊ​ട്ട​ന്ത​റ ഇ​ടി​ഞ്ഞ​കു​ഴി വി​ജ​യ​ഭ​വ​നം വീ​ട്ടി​ല്‍ ശ്രീ​കാ​ന്താ​ണ് (24) കൂ​ട​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം ര​ണ്ടി​നും 20 നു​മി​ട​യി​ലു​ള്ള കാ​ല​യ​ള​വി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടെ സ​ഹാ​യ​വും ഇ​യാ​ള്‍​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സ്ഥാ​പ​ന​ത്തി​ല്‍ ടെ​ക്നി​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്ന പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ പ​ന്നി​യ​ങ്ക​ര പ​ന്ത​ലാ​മ്പാ​ടം നി​യാ​സി​ന്‍റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് കൂ​ട​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കൂ​ട​ലി​ല്‍ നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ശ്രീ​കാ​ന്തി​നെ പി​ടി​കൂ​ടി​യ​ത്.

പ​ത്ത​നാ​പു​ര​ത്തെ ആ​ക്രി​ക്ക​ട​യി​ല്‍ മോ​ഷ്ടി​ച്ച കേ​ബി​ളു​ക​ള്‍ വി​റ്റ​താ​യി ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി. കു​റ്റ​സ​മ്മ​ത​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ക​ട​യു​ട​മ​യെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ഇ​യാ​ള്‍ ഇ​വ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തു. ചെ​മ്പു കേ​ബി​ളു​ക​ള്‍ മാ​റ്റി​യ​ശേ​ഷ​മു​ള്ള അ​ലു​മി​നി​യം ക​വ​റിം​ഗു​ക​ള്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ ഒ​രു​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്നു പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കു​ട്ടി​ക​ളെ ര​ണ്ടു​പേ​രെ​യും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. ആ​ക്രി​ക്ക​ട​യി​ല്‍ വി​റ്റ​പ്പോ​ള്‍ കി​ട്ടി​യ തു​ക മൂ​വ​രും പ​ങ്കി​ട്ടെ​ടു​ത്ത​താ​യും പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

Related posts

Leave a Comment