തിരുവനന്തപുരം: ഭാഗ്യമുണ്ടെങ്കിൽ ഓണം ബമ്പർ ഇത്തവണ എനിക്കായിരിക്കുമെന്ന ഭാഗ്യപരീക്ഷണത്തിന് മലയാളി തയാറായപ്പോൾ ടിക്കറ്റ് വിൽപ്പന 37 ലക്ഷത്തിലേക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.
സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.