തൃശൂര്‍: ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്യുന്ന് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്. പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് പറഞ്ഞ വി. ഡി. സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സുരേഷ് ഗോപിയുടെ ഇടപെടൽ കൊണ്ടാണ് വിജയം വരിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ വിജയത്തെ മാനം കെടുത്താൻ ശ്രമിക്കുകയാണ് സതീശൻ ചെയ്തതെന്ന് ബിജെപി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകുമെന്നും ബി. ഗോപാലകൃഷ്ണന് അറിയിച്ചു.