ഗം​ഗാ​വ​ലി​പ്പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ല​ക​പ്പെ​ട്ട അ​ർ​ജു​ന്‍റെ ലോ​റി ക​ണ്ടെ​ത്തി​യ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ സം​ഘ​ത്തി​ൽ മ​ല​യാ​ളി​യും: അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്ന ദൗ​ത്യ​മാ​ണെ​ന്ന് ജോ​മോ​ൻ

അ​ങ്കോ​റ: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഗം​ഗാ​വ​ലി​പ്പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ല​ക​പ്പെ​ട്ട അ​ർ​ജു​ന്‍റെ ലോ​റി ക​ണ്ടെ​ത്തി​യ മു​ങ്ങ​ൽ വി​ദ​ഗ്‌​ധ​രു​ടെ സം​ഘ​ത്തി​ൽ മ​ല​യാ​ളി​യും. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജോ​മോ​നാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ലോ​റി ക​ണ്ടെ​ത്തു​ക എ​ന്ന​ത് അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്ന ദൗ​ത്യ​മാ​ണെ​ന്ന് ജോ​മോ​ൻ പ​റ​ഞ്ഞു. മ​ണ്ണും ക​ല്ലും നി​റ​ഞ്ഞ സ്ഥ​ല​ത്താ​യി​രു​ന്നു ലോ​റി ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യം ഒ​രു ലാ​ഡ​റി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​തെ പോ​യി​ന്‍റി​ൽ തി​ര​ച്ചി​ലും ഡ്രെ​ഗ്‌​ജിംഗുും ന​ട​ത്തി​യ​ത്. 12 അ​ടി താ​ഴ്ച​യി​ൽ ച​രി​ഞ്ഞ് കി​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ലോ​റി ക​ണ്ടെ​ത്തി​യി​രു​ന്ന​ത് ജോ​മോ​ൻ വ്യ​ക്ത​മാ​ക്കി.

ലോ​റി​യു​ടെ ഫോ​ട്ടോ ക​ണ്ടി​രു​ന്നു, ലോ​റി​യു​ടെ ബ​മ്പ​റി​ന്‍റെ ഭാ​ഗ​ത്ത് എ​ഴു​തി​യി​രു​ന്ന എ​ഴു​ത്തും ക​ള​റും അ​ർ​ജു​ന്‍റെ ലോ​റി​യു​ടേ​തു പോ​ലെ സാ​മ്യ​മു​ള്ള​താ​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത് അ​ർ​ജു​ന്‍റെ ലോ​റി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കാ​ണാ​താ​യ ബാ​ക്കി ര​ണ്ട് പേ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ലി​നാ​യി ഇ​റ​ങ്ങാ​ൻ പോ​കു​ക​യാ​ണെ​ന്നും ജോ​മോ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment