യു​ക്രെ​യി​ന് ആ​യു​ധ​സ​ഹാ​യം; പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെ​തി​രേ പു​ടി​ന്‍റെ ആ​ണ​വാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ്


മോ​സ്‌​കോ: യു​ക്രെ​യി​ന് ആ​യു​ധ​സ​ഹാ​യം ന​ൽ​കു​ന്ന പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ര്‍ പു​ടി​ന്‍.

പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​ണ​വാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് പു​ടി​ന്‍റെ മു​ന്ന​റി​യി​പ്പ്. യു​ക്രെ​യി​ൻ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു റ​ഷ്യ​യു​ടെ നീ​ക്കം.

യു​കെ ന​ല്‍​കി​യ ക്രൂ​യി​സ് മി​സൈ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് യു​ക്രെ​യ്ൻ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പു​ടി​ന്‍റെ ആ​രോ​പ​ണം. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ പു​ടി​ന്‍ ഉ​ന്ന​ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു.

യു​എ​സും യു​കെ​യും യു​ക്രെ​യി​ന് അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ള്‍ ന​ല്‍​കി റ​ഷ്യ​യെ പ​രോ​ക്ഷ​മാ​യി ആ​ക്ര​മി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പു​ടി​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment