അ​പ​ക​ടവ​ഴി​യാ​യി അ​ടൂ​ര്‍ ബൈ​പാ​സ്; വേ​ഗനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ല

അ​ടൂ​ര്‍: ബൈ​പാ​സി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗം അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. എം​സി റോ​ഡി​ല്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി മു​ത​ല്‍ ബൈ​പാ​സ് അവ​സാ​ധി​ക്കു​ന്ന ക​രു​വാ​റ്റ ഭാ​ഗം വ​രെ അ​ഞ്ചി​ല​ധി​കം വ​ള​വു​ക​ളും പ​ത്തി​ല​ധി​കം ഉ​പ​റോ​ഡു​ക​ളു​മാ​ണ് ഉ​ള്ള​ത്. ബൈ​പാ​സ് നി​ര്‍​മി​ച്ച ഘ​ട്ട​ത്തി​ല്‍ പ്ര​ദേ​ശം ജ​ന​വാസ​മേ​ഖ​ല​യാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ വ​ള​വു​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ശ്‌​ന​മാ​യി​രി​ക്കു​ന്ന​ത്.

ഉ​പ​റോ​ഡു​ക​ളി​ല്‍ നി​ന്നു ബൈ​പാ​സി​ലേ​ക്കു ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​രു​ഭാ​ഗ​ത്തു നി​ന്നും​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​തേ​പോ​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗി​നു സ്ഥ​ലം ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. നി​ര​വ​ധി അ​പ​ക​ടവ​ള​വു​ക​ളാ​ണ് ബൈ​പാ​സി​ലു​ള്ള​ത്.

വ​ള​വു​ക​ളു​ള്ള ഭാ​ഗ​ത്ത് ഹോ​ട്ട​ലു​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങി​യ​തും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​ള​വു​ക​ള്‍​ക്ക​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​യ​റി​യ​ശേ​ഷം അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ മു​മ്പോ​ട്ടെ​ടു​ക്കു​ന്ന​തു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. ബൈ​പാ​സി​ലെ തു​ട​ര്‍​ച്ച​യാ​യ വ​ള​വു​ക​ള്‍ കാ​ര​ണം ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ദൂ​ര​ക്കാ​ഴ്ച ല​ഭി​ക്കാ​റി​ല്ല. ഇ​തി​നൊ​പ്പം അ​മി​ത​വേ​ഗം കൂ​ടി​യാ​കു​മ്പോ​ള്‍ അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും റോ​ഡി​നു മ​ധ്യ​ത്തി​ലാ​യി വാ​ഹ​ന​ങ്ങ​ള്‍ തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.പാ​ര്‍​ഥ​സാ​ര​ഥി ജം​ഗ്ഷ​ന്‍ – വ​ട്ട​ത്ത​റ​പ്പ​ടി – മു​ന്നാ​ളം റോ​ഡ് വ​ട്ട​ത്ത​റ​പ്പ​ടി വ​ള​വി​ലാ​ണ് ബൈ​പാ​സ് മു​റി​ച്ചു ക​ട​ക്കു​ന്ന​ത്.

Related posts

Leave a Comment