ബോക്സ് ഓഫീസ് കളക്ഷനുകള്‍ വാരിക്കൂട്ടുന്ന അജയന്റെ രണ്ടാം മോഷണത്തിലെ ഏറെ ശ്രദ്ധേയമായ മാണിക്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജില്‍ സുരഭി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചുവന്ന നിറത്തിലുള്ള പട്ട് സാരിയുടുത്ത്, എലഗന്റ് ലുക്കിലാണ് താരം പോസ് ചെയ്തിരിക്കുന്നത്. ഹാഫ് സ്ലീവോടു കൂടിയ ബ്ലൗസാണ് ലുക്കില്‍ ഏറെ ശ്രദ്ധേയം. ഗോള്‍ഡന്‍ ജിമിക്കിയും ചുവന്ന പൊട്ടും, മുല്ലപ്പൂ ചൂടിയ മുടിയും നാടന്‍ സുന്ദരിയുടെ പരിവേഷം സുരഭിക്ക് നല്കുന്നു.