കോന്നി: യുഎഇ ദേശീയ അണ്ടർ 19 ടീമിൽ ഇടം നേടി മാധവ് മനോജ് നായർ. കോന്നി കൊന്നപ്പാറ ശാന്തിഭവനത്തിൽ മനോജ് കുമാറിന്റെയും ജയ ലക്ഷ്മിയുടെയും മകനാണ് മാധവ്.
ഇന്നലെ ആരംഭിച്ച ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിലാണ് മാധവ് ഇടം നേടിയത്. ഇന്ത്യക്കായി കളിക്കണം എന്ന ആഗ്രഹത്തിൽ ബാല്യകാലം മുതലേ പരിശീലനം ആരംഭിച്ച മാധവിന് മൂന്നു വർഷങ്ങൾക്ക് മുന്പ് കേരള അണ്ടർ 16 ടീമിൽ ഇടം ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അവസരം നിഷേധിക്കപ്പെടുകയായിരുന്നു.
തിരികെ ഷാർജയിലെത്തി എസിഇ ക്രിക്കറ്റ് സ്കൂളിൽ കോച്ച് അരുണിന്റെ കീഴിൽ പരിശീലനം തുടർന്ന മാധവിനെത്തേടി എത്തിയപ്പോൾ അർഹിച്ച അംഗീകാരങ്ങൾ എത്തുകയാണ്.
ക്രിക്കറ്റിനോടു ബാല്യം മുതൽ തോന്നിയ ഇഷ്ടമാണ് ഇപ്പോൾ സഫലീകരിക്കുന്നത് മാധവിന്റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കളും എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്.