വയനാട്ടിൽ പ്രചാരണം കളറാകും; പ്രി​യ​ങ്ക​യ്‌​ക്കൊ​പ്പം സോ​ണി​യ​യും രാ​ഹു​ലും നാളെ എത്തും, ഒരുമിച്ച് റോഡ് ഷോ


കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗം ചൂ​ടു​പി​ടി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ​ഗാ​ന്ധി​ക്കൊ​പ്പം സോ​ണി​യ ​ഗാ​ന്ധി​യും രാ​ഹു​ല്‍ ഗാ​ന്ധി​യും നാ​ളെ വ​യ​നാ​ട്ടി​ല്‍ എ​ത്തും. വ​യ​നാ​ട്ടി​ലെ പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണം ക​ള​റാ​ക്കാ​ൻ എ​ല്ലാ വി​ധ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്.

സോ​ണി​യ​യും രാ​ഹു​ലും പ്രി​യ​ങ്ക​യും ഒ​ന്നി​ച്ചാ​കും നാ​ളെ എ​ത്തു​ക. ക​ൽ​പ്പ​റ്റ​യി​ൽ ഇ​വ​ർ ഒ​ന്നി​ച്ചുത​ന്നെ റോ​ഡ് ഷോ​യും ന​ട​ത്തും. ഉ​ച്ച​യോ​ടെ​യാ​യി​രി​ക്കും എ​ത്തു​ക എ​ന്നാ​ണ് നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. റോ​ഡ് ഷോ​യ്ക്കുശേ​ഷം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​വു​മു​ണ്ടാ​കും. അ​വി​ടെ​യും ഇ​രു​വ​രും പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മു​ണ്ടാ​കും.

വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് സോ​ണി​യ ഗാ​ന്ധി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി പ്ര​ചാ​ര​ണം തു​ട​ങ്ങി മു​ന്നേ​റു​മ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ന​വ്യാ ഹ​രി​ദാ​സ് ഇ​ന്ന് വ​യ​നാ​ട്ടി​ല്‍ എ​ത്തും.​ ഗം​ഭീ​ര സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി​ക്ക് വേ​ണ്ടി ബി​ജെ​പി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ദേ​ശീ​യ നേ​താ​ക്ക​ളെ ത​ന്നെ എ​ത്തി​ച്ചു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ത്താ​നാ​ണ് ബി​ജെ​പി നീ​ക്കം. പി.​കെ. കൃ​ഷ്ണ​ദാ​സി​ന്‍റെ ഉ​ൾ​പ്പെ​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ റോ​ഡ് ഷോ ​ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.

ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​ സു​രേ​ന്ദ്ര​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ മ​ത്സ​രി​ച്ച ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,41,000 വോ​ട്ട് ബി​ജെ​പി പി​ടി​ച്ചി​രു​ന്നു. യു​വ സ്ഥാ​നാ​ർ​ഥി​യാ​യ ന​വ്യാ ഹ​രി​ദാ​സി​ന് പാ​ർ​ട്ടി​ക്ക് പു​റ​ത്തു​ള്ള വോ​ട്ടും സ്വാ​ധീ​നി​ക്കാ​ൻ ആ​കു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ൽ.

Related posts

Leave a Comment