ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പോ​ലീ​സി​നെ ചീ​ത്ത വി​ളി​ച്ച് ദ​മ്പ​തി​ക​ൾ, പി​ന്നാ​ലെ അ​റ​സ്റ്റ്

നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച ദ​മ്പ​തി​ക​ൾ ചെ​ന്നൈ​യി​ൽ അ​റ​സ്റ്റി​ൽ. മ​റീ​ന ബീ​ച്ചി​ലെ ലൂ​പ്പ് റോ​ഡി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ദി​വ​സം രാ​ത്രി പ​തി​വ് റൗ​ണ്ടി​നി​ടെ ച​ന്ദ്ര​മോ​ഹ​ൻ, ധ​ന​ല​ക്ഷ്മി എ​ന്നീ ദ​മ്പ​തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യി ദ​മ്പ​തി​ക​ൾ പോ​ലീ​സു​കാ​രോ​ടു ത​ട്ടി​ക്ക​യ​റി. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​ക​ർ​ത്തി​യ​പ്പോ​ൾ ഇ​വ​ർ കാ​മ​റ​യ്ക്ക് പോ​സ് ചെ​യ്ത് പോ​ലീ​സി​നെ ത​രം​താ​ഴ്ത്തു​ന്ന ത​രം പേ​രു​ക​ൾ വി​ളി​ക്കു​ക​യും അ​സ​ഭ്യ​മാ​യ ഭാ​ഷ​യി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ വി​ളി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ദ​മ്പ​തി​ക​ളു​ടെ പെ​രു​മാ​റ്റം വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ദ​ന്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത മൈ​ലാ​പ്പു​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment