ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ്: ബാ​ങ്ക് മാ​നേ​ജ​രു​ടെ 40 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ ബാ​ങ്ക് മാ​നേ​ജ​റു​ടെ 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ ച​ന്തി​രൂ​ര്‍ പ​ഴ​യ​പ്പാ​ലം പ​ടി​ഞ്ഞാ​റേ​പൊ​ക്കാ​ലി​ല്‍ പി.​എ​ല്‍. ഷി​യാ​സ് (29), ആ​ല​പ്പു​ഴ ച​ന്തി​രൂ​ര്‍ ന​ടു​വി​ല​ത്ത​റ നി​ക​ര്‍​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫ് ഹു​സൈ​ന്‍ (22), മ​ല​പ്പു​റം ക​ടാ​ഞ്ചേ​രി ഉ​ളി​യ​ത്തു​വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദ് ഷ​ബീ​ബ്(23) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എം. ര​തീ​ഷ്, എ​സ്‌​ഐ കെ. ​ഷാ​ഹി​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്നു.

ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം ഇ​ര​ട്ടി​യാ​യി ന​ല്‍​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ബാ​ങ്ക് മാ​നേ​ജ​റു​ടെ കൈ​യി​ല്‍​നി​ന്ന് സം​ഘം പ​ല ത​വ​ണ​ക​ളാ​യി 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ അ​ക്കൗ​ണ്ടു​ള്ള മ​ല​യാ​ളി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​ണം ത​ട്ടി​യ​ത് മ്യൂ​ള്‍ അ​ക്കൗ​ണ്ടി​ലൂ​ടെ
മൂ​ന്നു പ്ര​തി​ക​ളു​ടെ​യും മ്യൂ​ള്‍ അ​ക്കൗ​ണ്ട് (തു​ച്ഛ​മാ​യ പ്ര​തി​ഫ​ല​ത്തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ത്ത് മ​റി​ച്ചു വി​ല്‍​ക്കു​ന്ന രീ​തി) 7,000 രൂ​പ​യ്ക്കാ​ണ് ഗ​ള്‍​ഫ് മ​ല​യാ​ളി​ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment