വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

ആ​ല​ങ്ങാ​ട്: വ​യോ​ധി​ക​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ ആ​ല​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വാ​ലൂ​ർ ഫാം ​വി​ല്ല​യി​ൽ കി​ര​ണി​നെ​യാ​ണു (41) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് തി​രു​വാ​ലൂ​ർ ചേ​ർ​ളി​യി​ൽ വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ൽ ( 54) നെ ​കി​ര​ൺ ആ​ക്ര​മി​ക്കു​ക​യും തു​ട​ർ​ന്നു ക​ത്തി ഉ​പ​യോ​ഗി​ച്ചു കു​ത്താ​നും ശ്ര​മം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ തി​രു​വാ​ലൂ​ർ ക​വ​ല​യ്ക്കു സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്നു ഒ​ളി​വി​ൽ പോ​യ യു​വാ​വി​നെ വ​രാ​പ്പു​ഴ​യി​ൽ​നി​ന്നാ​ണു ആ​ല​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​രു​വാ​ലൂ​ർ സ്വ​ദേ​ശി അ​ഭി​ജി​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണു പി​ടി​യി​ലാ​യ കി​ര​ൺ. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​ത്തേ​റ്റ വേ​ണു​ഗോ​പാ​ൽ ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​തി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment