ചാരുംമൂട്: ചെറുകിട വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ തീരുമാനമായ കെട്ടിട വാടകയ്ക്ക് 18% ജിഎസ്ടി ഏർപ്പെടുത്തിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.
ഈ നികുതി മാർഗരേഖ ചെറുകിട വ്യാപാരികളുടെ വരുമാനം തകർക്കുന്നതും പ്രയാസങ്ങൾ ഇരട്ടിയാക്കുന്നതുമാണ്. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഈ അധിക നികുതി താങ്ങാനാവാത്ത പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതിസന്ധിയിലായ ഈ മേഖലയെ കേന്ദ്ര സർക്കാർ രക്ഷിക്കുന്നതിനായുള്ള പ്രത്യേക സഹായ പദ്ധതികളും നികുതി ഇളവുകളും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.