കൊച്ചി: കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിംഗും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. സന്തോഷ വാർത്ത പങ്കുവച്ച് വ്യവസായ മന്ത്രി പി. രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിംഗും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്.
2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം കേരളത്തിൻ്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കും. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് അനുകൂലഘടകമാണ്.
ഒപ്പം ഇതിനായി മികച്ച മുന്നൊരുക്കങ്ങൾ സംസ്ഥാനം നടത്തുന്നുമുണ്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ പ്രധാന നഗരങ്ങളിൽ സംരംഭകരുമായി നടത്തുന്ന റോഡ് ഷോകൾ നടന്നുവരികയാണ്.
ഇതിന് ശേഷം വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകൾ സംഘടിപ്പിക്കും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് കോൺക്ലേവ്, ഇന്റർനാഷണൽ ബയോടെക്നോളജി ആന്റ് ലൈഫ് സയൻസ് കോൺക്ലേവ് എന്നിവ നമ്മൾ പൂർത്തിയാക്കിയിട്ടുണ്ട്.
12 സെക്ടറൽ കോൺക്ലേവുകളിൽ അവശേഷിക്കുന്നവയും ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിന് മുൻപായി സംഘടിപ്പിക്കും. കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറും.