ഇ​റാ​ൻ ത​ല​സ്ഥാ​നം ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ചു; ​ടെ​ഹ്റാ​നി​ൽ വ​ൻ സ്ഫോ​ട​ന​ങ്ങ​ൾ, വ​ൻ നാ​ശം


ജ​റു​സ​ലെം: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. ഇ​റാ​നി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ടെ​ഹ്റാ​നി​ൽ വ​ലി​യ സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ടെ​ഹ്റാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തും സ്ഫോ​ട​നം ന​ട​ന്നു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ സ്ഫോ​ട​ന​ത്തി​ൽ ത​ക​ര്‍​ന്നു. വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​ള​പാ​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ഇ​റാ​ന്‍റെ നി​ര​ന്ത​ര പ്ര​കോ​പ​ന​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണി​തെ​ന്നും ഇ​റാ​ന്‍റെ തി​രി​ച്ച​ടി എ​ന്താ​യാ​ലും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഇ​രു​ന്നൂ​റി​ലേ​റെ മി​സൈ​ലു​ക​ൾ ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ തൊ​ടു​ത്തി​രു​ന്നു. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കാ​ര്യ​മാ​യ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​റ്റേ​തു പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തെ​യും പോ​ലെ തി​രി​ച്ച​ടി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​സ്ര​യേ​ലി​നു​ണ്ടെ​ന്നും ഇ​സ്ര​യേ​ലി​നെ​യും ജ​ന​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ക്കം ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം യു​ദ്ധം രൂ​ക്ഷ​മാ​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കും. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ഇ​റാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment