വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ര​നും പ​രി​ക്ക്

ചെ​റാ​യി: വി​നോ​ദ​യാ​ത്ര​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ളി​ൽ ഒ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ബ​സ് ക്ലീ​ന​ർ​ക്കും പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റാ​യി സ​ഹോ​ദ​ര​ൻ സ്മാ​ര​ക ഹൈ​സ്കൂ​ളി​നു വ​ട​ക്ക് വ​ശ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഞാ​റ​ക്ക​ൽ ഗ​വ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ​നി​ന്നും പു​ല​ർ​ച്ചെ കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ടൂ​ർ പോ​യ ര​ണ്ട് ബ​സു​ക​ളി​ലൊ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കും, ബ​സ് ക്ലീ​ന​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്.

ഇ​വ​രി​ൽ ബ​സ് ക്ലീ​ന​റെ​യും ഒ​രു അ​ധ്യാ​പ​ക​നെ​യും കൊ​ച്ചി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ബാ​ക്കി വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ദ​ർ​ശ് ദേ​വ് – 17, ആ​രോ​മ​ൽ അ​നി​ൽ​കു​മാ​ർ – 17, ല​താ ജോ​ൺ​സ​ൺ – 17, ആ​ന്‍റോ സി​ബി – 17, അ​ഞ്ജ​ന പ്ര​മോ​ദ് – 17 എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​നാ​യ തോ​മ​സ് കെ. ​സ്റ്റീ​ഫ​ൻ -52 നേ​യും കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

തെ​ക്ക് നി​ന്ന് വ​ട​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് എ​തി​രെ വ​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്ന് പ​റ​യു​ന്നു.

ആ​ദ്യം ഇ​രു​മ്പു പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം മു​ന്നോ​ട്ടു പോ​യ ബ​സ് അ​ടു​ത്ത കോ​ൺ​ക്രീ​റ്റ് പോ​സ്റ്റും ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. 35 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നാ​ലെ വ​ന്ന ര​ണ്ടാ​മ​ത്തെ ബ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment