ലാ​ലു എ​നി​ക്ക് അ​നു​ജ​നെ​പോ​ലെ;  ന​ല്ല ക്ഷ​മ​യു​ള​ള വ്യ​ക്തി​യാ​ണ് മോ​ഹ​ൻ​ലാ​ലെ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ

മോ​ഹ​ൻ​ലാ​ൽ എ​നി​ക്കെ​പ്പോ​ഴും ഒ​രു കു​ട്ടി​യെ പോ​ലെ​യാ​ണ്. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ ക​ളി​ച്ചു​വ​ള​ർ​ന്ന കു​ട്ടി​യാ​ണ് ലാ​ലു (മോ​ഹ​ൻ​ലാ​ൽ). അ​വ​ന്‍റെ കു​സൃ​തി കാ​ണു​മ്പോ​ൾ എ​ല്ലാ​വ​ർ​ക്കും പേ​ടി​യാ​കു​മാ​യി​രു​ന്നു.​അ​തു​കൊ​ണ്ട് അ​വ​ൻ വീ​ട്ടി​ലെ​ത്തി​യാ​ൽ അ​വ​നെ നോ​ക്കാ​നു​ള​ള ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ലാ​ലു എ​നി​ക്കൊ​രു അ​നു​ജ​നെ പോ​ലെ​യാ​ണ്.

വ​ലി​യ വേ​ദി​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ഴും ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നെ ലാ​ലു എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. അ​വ​ന്‍റെ സി​നി​മ​യി​ലെ വ​ള​ർ​ച്ച ക​ണ്ട വ്യ​ക്തി​യാ​ണ് ഞാ​ൻ. അ​വ​ന്‍റെ അ​ച്ഛ​ൻ ലോ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ലാ​ലു​വും നി​യ​മ​ത്തി​ന്‍റെ വ​ഴി​യി​ൽ പ​ഠ​നം തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത്.

അ​പ്പോ​ഴാ​ണ് തി​ര​നോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ൽ അ​വ​ൻ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞ​ത്. അ​വ​നെ​ല്ലാം വ​ഴ​ങ്ങും. അ​വ​ന്‍റെ മ​ഞ്ഞി​ൽ വി​രി​ഞ്ഞ​പ്പൂ​വ് എ​ന്ന ചി​ത്രം ക​ണ്ട​പ്പോ​ൾ ഞാ​നൊ​രു​പാ​ട് സ​ന്തോ​ഷി​ച്ചു. ആ ​സി​നി​മ​യു​ടെ ആ​ദ്യ ഷോ ​ത​ന്നെ കാ​ണാ​ൻ എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചു.​ ന​ല്ല ക്ഷ​മ​യു​ള​ള വ്യ​ക്തി​യാ​ണ് ലാ​ലു.

ഇ​ന്ദ്ര​നും രാ​ജു​വി​നും അ​തി​ല്ല. എ​ത്ര തി​ര​ക്കി​ലും പ്രേ​ക്ഷ​ക​രോ​ടൊ​പ്പ​വും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​വും ക്ഷ​മ​യോ​ടെ ചി​രി​ച്ച് നി​ൽ​ക്കാ​ൻ അ​വ​നു ക​ഴി​യും. – മ​ല്ലി​ക സു​കു​മാ​ര​ൻ

Related posts

Leave a Comment