അയ്യോ ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിച്ചതും അതിലെ ഡയലോഗുകളും എന്റെ ഒരു വിഷമഘട്ടത്തില്‍ പോലും ഓര്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അയ്യോ അച്ഛാ പോകല്ലേ… എന്നു തുടങ്ങുന്നത്. യഥാര്‍ഥത്തില്‍ എന്റെ അച്ഛന് മരിച്ചു കിടക്കുമ്പോള്‍ എനിക്ക് ആ ഡയലോഗ് ഓര്മ വന്നു.
അന്ന് ഞങ്ങളെല്ലാവരും ചുറ്റുമിരുന്ന് കരയുകയാണ്. അച്ഛാ എന്നാണ് ഞാന്‍ വിളിച്ചു കൊണ്ടിരുന്നത്. അവസാനം അച്ഛനെ അവിടുന്ന് എടുത്തു കൊണ്ടു പോകുമ്പോള്‍ ഞാന്‍ കരയുന്നത് ആ സിനിമയിലെ ഡയലോഗ് പോലെയായിരുന്നു.
ആ സമയത്ത് തമാശയായിട്ടല്ല, എങ്കിലും എന്റെ മനസില്‍ വന്നത് ആ ഡയലോഗ് തന്നെയായിരുന്നു. വേറെ ആര്‍ക്കും അതു മനസിലായിട്ടുണ്ടാവില്ല. -സംഗീത