പു​രു​ഷ​ന്മാ​രേ ആ​ഘോ​ഷി​ക്കൂ… ഇ​താ ഇ​ന്ന് നി​ങ്ങ​ളു​ടെ ദി​വ​സ​മാ​ണ്… ന​വം​ബ​ർ 19; പു​രു​ഷ​ന്മാ​ർ​ക്കാ​യി ഒ​രു ദി​നം

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മ​ല്ല പു​രു​ഷ​ന്മാ​ർ​ക്കു​മു​ണ്ട് ദി​നം. ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര പു​രു​ഷ ദി​നം. ‘പോ​സി​റ്റീ​വ് മെ​യി​ല്‍ റോ​ള്‍ മോ​ഡ​ല്‍​സ്’ എ​ന്ന​താ​ണ് ഈ​വ​ര്‍​ഷ​ത്തെ പു​രു​ഷ​ദി​ന​ത്തി​ന്‍റെ തീം.

​പു​രു​ഷ​ന്മാ​രു​ടെ മാ​ന​സി​ക-​ശാ​രീ​രി​കാ​രോ​ഗ്യം, ക്ഷേ​മം, ലിം​ഗ​സ​മ​ത്വം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ഭി​സം​ബോ​ധ​ന​ചെ​യ്യാ​നും പു​രു​ഷ​ന്മാ​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​ത്യേ​ക​ദി​വ​സം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്ത്രീ–​പു​രു​ഷ ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പു​രു​ഷ​ദി​ന​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

1999 മു​ത​ലാ​ണ് ‘മെ​ൻ​സ് ഡേ’ ​ആ​ഘോ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഡോ. ​ജെ​റോ​മി തീ​ലൂ​ക്സിം​ഗ് ആ​ണ് ഇ​തി​നു തു​ട​ക്ക​മി​ട്ട​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍റെ ജ​ന്മ​ദി​നം ആ​യ​തി​നാ​ലാ​ണ് ന​വം​ബ​ർ 19 മെ​ൻ​സ് ഡേ ​ആ​യി ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment