കീ​ർ​ത്തി സു​രേ​ഷി​ന്‍റേ​യും ആ​ന്‍റ​ണി ത​ട്ടി​ലി​ന്‍റേ​യും വി​വാ​ഹം അ​ടു​ത്ത മാ​സം ഗോ​വ​യി​ൽ; പ​രി​ച​യം തു​ട​ങ്ങി​യി​ട്ട് 15 വ​ർ​ഷം

ന​ടി കീ​ർ​ത്തി സു​രേ​ഷ് വി​വാ​ഹി​ത​യാ​കു​ന്നു. ബാ​ല്യ​കാ​ല​സു​ഹൃ​ത്തും കൊ​ച്ചി സ്വ​ദേ​ശി​യുമാ​യ ആ​ന്‍റ​ണി ത​ട്ടി​ലു​മാ​യു​ള്ള വി​വാ​ഹം അ​ടു​ത്ത മാ​സം ഗോ​വ​യി​ൽ ന​ട​ക്കും.

15 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. ഹൈ ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് കീ​ർ​ത്തി സു​രേ​ഷ് ആ​ന്‍റ​ണി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ആ​ന്‍റ​ണി അ​ന്ന് കോ​ളേ​ജി​ൽ പ​ഠി​ക്കു​ക​യാ​യിരുന്നു. ഏ​റെ​ക്കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ഈ ​വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ അ​റി​യാ​തി​രി​ക്കാ​ൻ ഇ​രു​വ​രും ശ്ര​ദ്ധി​ച്ചി​രു​ന്നു. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ള്ള റി​സോ​ർ​ട്ട് ശൃം​ഖ​ല​യു​ടെ ഉ​ട​മ​യാ​ണ് ബി ​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ ആ​ന്‍റ​ണി.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും വി​വാ​ഹ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​വാ​ഹ​ക്കാ​ര്യം ഉ​ട​നെ കീ​ർ​ത്തി​യും കു​ടും​ബ​വും ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നാ​ണു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വി​വ​രം.

താ​ൻ സിം​ഗി​ളാ​ണെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ‌ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ല്ല. നി​ർ​മാ​താ​വ് ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ന​ടി മേ​ന​ക സു​രേ​ഷി​ന്‍റെ​യും ഇ​ള​യ മ​ക​ളാ​ണ് കീ​ർ​ത്തി സു​രേ​ഷ്.

മ​ല​യാ​ള ചി​ത്രം ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​യാ​ണ് കീ​ർ​ത്തി നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ത​മി​ഴ​ക​ത്തേ​ക്ക് ക​ട​ന്ന​തോ​ടെ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ന​ടി​ക്ക് ല​ഭി​ച്ചു. തെ​ലു​ങ്കി​ൽ ചെ​യ്ത മ​ഹാ​ന​ടി എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​വും കീ​ർ​ത്തി സ്വ​ന്ത​മാ​ക്കി. ക​രി​യ​റി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത ശേ​ഷ​മാ​ണ് കീ​ർ​ത്തി വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ കീ​ർ​ത്തി​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ്റ​ഫ് കീ​ർ​ത്തി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. സ്നേ​ഹ ബ​ന്ധ​ങ്ങ​ൾ​ക്കോ സു​ഹൃ​ദ് ബ​ന്ധ​ങ്ങ​ൾ​ക്കോ കീ​ർ​ത്തി സു​രേ​ഷ് ജാ​തി​യോ മ​ത​മോ നോ​ക്കാ​റി​ല്ല. അ​തെ​നി​ക്ക് ന​ന്നാ​യി അ​റി​യാ​വു​ന്ന​താ​ണ്.

നി​ങ്ങ​ൾ​ക്കും അ​തു താ​മ​സി​യാ​തെ ബോ​ധ്യ​പ്പെ​ടും എ​ന്ന് ഞാ​ൻ ഉ​റ​പ്പ് ത​രു​ന്നു, എ​ന്നാ​ണ് ആ​ല​പ്പി അ​ഷ​റ​ഫ് ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​റ​ഞ്ഞ​ത്. ആ ​പ​റ​ഞ്ഞ​ത് വി​വാ​ഹ​ത്തി​ന്‍റെ സൂ​ച​ന​യ​ല്ലേ എ​ന്നാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ ചി​ല​രു​ടെ ചോ​ദ്യം. വി​വാ​ഹ സൂ​ച​ന അ​വ​സാ​ന ഭാ​ഗ​ത്ത് വ​രു​ന്നു​ണ്ട​ല്ലോ എ​ന്ന ക​മ​ന്‍റി​ന് ആ​ല​പ്പി അ​ഷ​റ​ഫ് ലൈ​ക്കും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment