ചേർത്തല: അമ്മയെ ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് നിവർത്തിൽ സുകുമാരന്റെ ഭാര്യ കല്യാണി(75)യാണ് മകൻ സന്തോഷിന്റെ മർദനത്തിൽ കൊല്ലപ്പ ട്ടത്.
2019 മാർച്ച് 31 നായിരുന്നു സംഭവം. സന്തോഷിന്റെയും ഭാര്യയുടെയും സ്വൈര്യജീവിതത്തിനു തടസം നിൽക്കുന്നുവെന്ന് കാട്ടി കല്യാണി തനിച്ചായിരുന്ന ദിവസം സന്തോഷ് മർദിക്കുകയായിരുന്നു. കഴുത്തിനുപിടിച്ചും വയറിൽ ചവിട്ടുകയും ചെയ്തതോടെ അവശനിലയിലായ കല്യാണിയെ സന്തോഷ് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആദ്യം സ്വാഭാവിക മരണമാണെന്നാണ് സന്തോഷ് പ്രചരിപ്പിച്ചത്. പോസ്റ്റ്മോമോർട്ടം റിപ്പോർട്ടിലാണ് കല്യാണിയുടെ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി രക്തസ്രാവം ഉണ്ടായി മരിച്ചതെന്നായിരുന്നു റിപ്പോർട്ട്.
ഇതേത്തുടർന്നാണ് പട്ടണക്കാട് പോലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ അന്വഷണം നടത്തി സന്തോഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രധാന സാക്ഷികളായ കല്യാണിയുടെ മകളും സന്തോഷിന്റെ സഹോദരിയുമായ സുധർമയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തും കോടതിയിലെ വിസ്താരസമയത്ത് കൂറുമാറിയിരുന്നു.
എന്നാൽ, അയൽവാസികളുടെ മൊഴികളും സാഹചര്യത്തെ ളിവുകളും ശാസ്ത്രീയതെളിവുകളുമാണ് കേസ് വഴിത്തിരിവി ലെത്തിച്ചത്. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജ് എസ്. ഭാരതിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ, അഭിഭാഷകരായ ജി. നാരായണൻ, അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി.