ന​ഴ്സ് ച​മ​ഞ്ഞെ​ത്തി കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ക​ട​ത്തി; ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ


ക​ല​ബു​ർ​ഗി(​ക​ർ​ണാ​ട​ക): ന​ഴ്സു​മാ​രെ​ന്ന വ്യാ​ജേ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്ത്രീ​ക​ള്‍ ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ക​ല​ബു​ർ​ഗി (ഗു​ൽ​ബ​ർ​ഗ) ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണു സം​ഭ​വം.

സെ​യ്ദ് ചി​ഞ്ചോ​ലി സ്വ​ദേ​ശി​ക​ളാ​യ ക​സ്തൂ​രി-​രാ​മ​കൃ​ഷ്ണ ദ​മ്പ​തി​ക​ള്‍​ക്കു ജ​നി​ച്ച കു​ഞ്ഞി​നെ​യാ​ണു സ്ത്രീ​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.കു​ഞ്ഞി​ന്‍റെ ര​ക്തം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞാ​ണു കു​ഞ്ഞി​നെ ഇ​വ​ർ വാ​ർ​ഡി​ല്‍​നി​ന്നു കൊ​ണ്ടു​പോ​യ​ത്.

കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​തെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ര​ണ്ടു സ്ത്രീ​ക​ള്‍ കു​ഞ്ഞി​നെ​യും​കൊ​ണ്ടു പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment