പാ​ല​ക്കാ​ട് ചി​റ്റൂ​രി​ൽ ലോ​റി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​ക്കു ദാ​രു​ണാ​ന്ത്യം; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ ആ​ലാം​ക​ട​വി​ൽ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന നാ​ടോ​ടി യു​വ​തി​ക്കു ദാ​രു​ണാ​ന്ത്യം.

മൈ​സൂ​ർ ഹ​ൻ​സൂ​ർ ബി.​ആ​ർ വി​ല്ലേ​ജ് സ്വ​ദേ​ശി പാ​ർ​വ​തി​യാ​ണ് (40) ആ​ണ് മ​രി​ച്ച​ത്. പാ​ർ​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി​യ​ശേ​ഷം ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പാ​ർ​വ​തി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​ൻ (70), ഭാ​ര്യ സാ​വി​ത്രി (45), മ​ക​ൻ വി​നോ​ദ് (25) എ​ന്നി​വ​ർ​ പ​രിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സാ​വി​ത്ര​യു​ടെ ചേ​ച്ചി​യു​ടെ മ​ക​ളാ​ണ് പാ​ർ​വ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​റെ ചി​റ്റൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.മ​രി​ച്ച പാ​ർ​വ​തി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാ​ല് ദി​വ​സം മു​ന്പ് തൃ​ശൂ​ർ നാ​ട്ടി​ക​യി​ലു​ണ്ടാ​യ സ​മാ​ന അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടിരുന്നു.

Related posts

Leave a Comment