ക​ട​ൽ ക​ട​ന്ന തി​രു​മം​ഗൈ ആ​ൾ​വാ​ർ തി​രി​കെ​യെ​ത്തു​ന്നു..! ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു മോ​ഷ്‌​ടി​ച്ച വി​ഗ്ര​ഹം ല​ണ്ട​നി​ൽ​നി​ന്ന് തി​രി​കെ​യെ​ത്തി​ക്കും

ത​മി​ഴ്‌​നാ​ട്ടി​ലെ കും​ഭ​കോ​ണ​ത്തു​ള്ള സൗ​ന്ദ​ര​രാ​ജ പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മോ​ഷ്ടി​ക്ക​പ്പെ​ട്ട കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ​ന്യാ​സി-​ക​വി തി​രു​മം​ഗൈ ആ​ൾ​വാ​റി​ന്‍റെ വെ​ങ്ക​ല വി​ഗ്ര​ഹം ല​ണ്ട​നി​ൽ​നി​ന്ന് ആ​രാ​ധ​നാ​ല​യ​ത്തി​ൽ തി​രി​കെ​യെ​ത്തി​ക്കും.

1957നു​ശേ​ഷം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട ഈ ​വി​ഗ്ര​ഹം ക​ള്ള​ക്ക​ട​ത്തു​കാ​ർ വി​ൽ​ക്കു​ക​യും വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ക​യു​മാ​യി​രു​ന്നു.

1967ൽ ​ഇംഗ്ലണ്ടിലെ ഓ​ക്‌​സ്‌​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി വി​ഗ്ര​ഹം ഏ​റ്റെ​ടു​ത്ത​ശേ​ഷം ആ​ഷ്‌​മോ​ലി​യ​ൻ മ്യൂ​സി​യ​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം വി​ഗ്ര​ഹം തി​രി​കെ ന​ൽ​കാ​ൻ സ​മ്മ​തി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് ഐ​ഡ​ൽ വിം​ഗ് സി​ഐ​ഡി സ്ഥി​രീ​ക​രി​ച്ചു. വി​ഗ്ര​ഹം ഒ​രു മാ​സ​ത്തി​ന​കം ത​മി​ഴ്‌​നാ​ട്ടി​ൽ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ആ​ൾ​വാ​റി​ന്‍റെ വി​ഗ്ര​ഹത്തിനു പുറമെ മൂ​ന്ന് വി​ഗ്ര​ഹ​ങ്ങ​ൾ കൂടി കവർന്നിരുന്നു. ഇവ അ​മേ​രി​ക്ക​യി​ലെ മ്യൂ​സി​യ​ങ്ങ​ളി​ൽനി​ന്നു നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment