റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ വി​ശ്വ​സ്ത​ത​യും ബ​ഹു​മാ​ന​വും കാ​ണി​ക്ക​ണം: പ​ങ്കാ​ളി​യെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ​ങ്ങ​ൾ തു​റ​ന്ന് പ​റ​ഞ്ഞ് അ​ന​ന്യ പാ​ണ്ഡെ

താ​ര​പു​ത്രി എ​ന്ന നി​ല​യി​ല്‍ സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്‍​പുത​ന്നെ വ​ലി​യൊ​രു വി​ഭാ​ഗം ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് അ​ന​ന്യ പാ​ണ്ഡെ. ഇ​ന്ന് ബോ​ളി​വു​ഡി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട അ​ന​ന്യ ത​ന്‍റെ പ്ര​ണ​യ ജീ​വി​ത​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത്.

പ്ര​മു​ഖ ന​ട​നു​മാ​യി അ​ന​ന്യ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ക​ഥ​യും പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ മു​ന്‍ പ്ര​ണ​യ​ത്തെ കു​റി​ച്ചൊ​രു വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി​ട്ടാ​ണ് അ​ന​ന്യ എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ് ഷ​മാ​നി​യു​ടെ പോ​ഡ്കാ​സ്റ്റി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ത​നി​ക്ക് മു​ന്‍​പ് ആ​ഴ​ത്തി​ലൊ​രു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് വേ​ര്‍​പി​രി​ഞ്ഞ​തി​നെക്കുറി​ച്ചും പ​റ​ഞ്ഞ​ത്.

ഇ​തോ​ടെ ന​ടി പ​റ​ഞ്ഞ​ത് ന​ട​ന്‍ ആ​ദി​ത്യ റോ​യ് ക​പുറി​നെ കു​റി​ച്ചാ​ണെ​ന്ന വ്യ​ക്ത​ത​യും വ​ന്നു. ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​ലാ​യ ഉ​ട​നെ ചു​വ​പ്പ് കൊ​ടി കാ​ണി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. പ​ക്ഷേ ആ ​ബ​ന്ധ​ത്തി​ല്‍നി​ന്ന് പി​ന്മാ​റി​യ​തി​നുശേ​ഷ​മാ​യി​രി​ക്കും ന​മു​ക്ക് കു​റ​ച്ച് കൂ​ടി ന​ല്ല രീ​തി​യി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു എ​ന്ന് സ്വ​യം മ​ന​സി​ലാ​ക്കു​ക.

ഞാ​നൊ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ങ്കി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​ത് പ​രി​ഹ​രി​ക്കാ​നു​മൊ​ക്കെ ശ്ര​മി​ക്കാ​റു​ണ്ട്. മ​റ്റു​ള്ള ആ​ളു​ക​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച​തേ ഞാ​ന്‍ കാ​ണാ​റു​ള്ളു. എ​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ചെ​യ്യാ​റു​ണ്ട്. ആ ​ബ​ന്ധ​ത്തി​ന് വേ​ണ്ടി എ​ന്‍റെ എ​ല്ലാം ന​ല്‍​കും. ഒ​പ്പം എ​ന്‍റെ പ​ങ്കാ​ളി​യി​ല്‍നി​ന്നു ഞാ​നി​തുത​ന്നെ തി​രി​ച്ചും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, പ​കു​തി ഹൃ​ദ​യം പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍, വി​ശ്വ​സ്ത​ത​യും ബ​ഹു​മാ​ന​വും കാ​ണി​ക്ക​ണം. ത​ന്‍റെ പ​ങ്കാ​ളി​ക്കു വേ​ണ്ടി സ്വ​യം മാ​റി​യ സം​ഭ​വ​ങ്ങ​ള്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഞാ​ന്‍ വ​ള​രെ​യ​ധി​കം ആ​ഴ​ത്തി​ലാ​യി പോ​യൊ​രു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​തൊ​രി​ക്ക​ലും മോ​ശ​മാ​യി മാ​റി​യി​ട്ടി​ല്ല. ഒ​രു ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മ​തി​പ്പു​ള​വാ​ക്കാ​ന്‍ എ​ല്ലാ​വ​രും ഒ​ത്തി​രി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​റു​ണ്ട്.

പ​ങ്കാ​ളി​ക്കു വേ​ണ്ടി ഒ​ത്തി​രി കാ​ര്യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​റു​ണ്ട്. ഞാ​നും അ​ങ്ങ​നെ പ്ര​ണ​യ​ത്തി​ന് വേ​ണ്ടി ഒ​രു​പാ​ട് മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​നി റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ ആ​വു​ക​യാ​ണെ​ങ്കി​ല്‍ പ​ങ്കാ​ളി​യെ​ക്കു​റി​ച്ച് ചി​ല സ​ങ്ക​ല്‍​പങ്ങ​ളു​ണ്ട്. ഞാ​ന്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കു​ന്ന ഒ​രാ​ള്‍ ആ​യി​രി​ക്ക​ണം. അ​തു​പോ​ലെ എ​ല്ലാ​ത്തി​നും പി​ന്തു​ണ​യു​ണ്ടാ​വേ​ണ്ട​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ല്‍ എ​ല്ലാ പു​രു​ഷ​ന്മാ​ര്‍​ക്കും ഇ​ത് സാ​ധി​ക്കി​ല്ല. അ​വ​രെ സം​ബ​ന്ധി​ച്ച് ഇ​ത് പ്രൊ​സ​സ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന കാ​ര്യ​മ​ല്ല- അ​ന​ന്യ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ന്‍​പ് ബോ​ളി​വു​ഡ് ന​ട​ന്‍ ആ​ദി​ത്യ റോ​യ് ക​പുറി​നൊ​പ്പം അ​ന​ന്യ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ഈ ​ബ​ന്ധം വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. ആ ​പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും അ​ന​ന്യ മ​റ്റൊ​രു റി​ലേ​ഷ​നി​ലേ​ക്ക് ക​ട​ന്നു.
അ​ന​ന്യ​യു​ടെ ജ​ന്മ​ദി​ന​ത്തി​ലാ​ണ് വാ​ക്ക​ര്‍ ബ്ലാ​ങ്കോ​യു​ടെ ആ​ശം​സ​യി​ലൂ​ടെ പ്ര​ണ​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഈ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ന​ട​ന്ന അ​ന​ന്ത് അം​ബാ​നി​യു​ടെ​യും രാ​ധി​ക മ​ര്‍​ച്ച​ന്‍റി​ന്‍റെ​യും വി​വാ​ഹ​ത്തി​ലാ​ണ് അ​ന​ന്യ​യെ​യും വാ​ക്ക​റി​നെ​യും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് ക​ണ്ട​ത്.

Related posts

Leave a Comment