തീ ​തു​പ്പി അ​ഗ്നി​പ​ര്‍​വ​തം: ക​ണ്ണി​നു വിരു​ന്നാ​യി ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ള്‍; വൈറലായി ചിത്രങ്ങൾ

റെ​യ്ക്ജാ​നെ​സ്(​ഐ​സ് ലാ​ൻ​ഡ്): അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക‍​ണ്ണു​ക​ൾ​ക്കു വി​രു​ന്നാ​യി. ഐ​സ് ലാ​ൻ​ഡി​ലെ റെ​യ്ക്ജാ​നെ​സ് ഉ​പ​ദ്വീ​പി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ല്‍​നി​ന്നു ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ടൂ​റി​സ്റ്റ് കെ​യ് ലി ​പാ​റ്റ​ർ പ​ക​ർ​ത്തി​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ദൃ​ശ്യ​ങ്ങ​ളാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്രി​യം പി​ടി​ച്ചു പ​റ്റി​യ​ത്.

Volcanic eruption in Iceland

അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ള്‍ ഭീ​തി നി​റ​യ്ക്കു​ന്ന പ്ര​കൃ​തി പ്ര​തി​ഭാ​സ​മാ​ണെ​ങ്കി​ലും ആ​കാ​ശ​ത്തു​നി​ന്നു​ള്ള അ​തി​ന്‍റെ കാ​ഴ്ച ഏ​റെ ആ​ക​ർ​ഷ​ക​മാ​ണെ​ന്നു ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Volcanic eruption in Iceland

800 വ​ർ​ഷ​ത്തോ​ളം നി​ഷ്ക്രി​യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന റെ​യ്ക്ജാ​നെ​സ് ഉ​പ​ദ്വീ​പി​ലെ അ​ഗ്നി​പ​ര്‍​വ​ത​ങ്ങ​ള്‍ 2021ലാ​ണ് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​മേ​ഖ​ല​യി​ല്‍ സം​ഭ​വി​ക്കു​ന്ന ഏ​ഴാ​മ​ത്തെ അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ​ത്. അ​ഗ്നി​പ​ര്‍​വ​ത​ത്തി​ൽ​നി​ന്നു തീ ​തു​പ്പി വ​മി​ച്ച ലാ​വാ​പ്ര​വാ​ഹം ഏ​ക​ദേ​ശം മൂ​ന്നു കി​ലോ​മീ​റ്റ​ർ വീ​തി​യി​ൽ പ​ര​ന്നൊ​ഴു​കി.

Related posts

Leave a Comment