കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നു കാണിച്ചാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്.
ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല.
ജുഡീഷറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിതയുടെ കത്തില്‍ പറയുന്നു.