ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലതിമിംഗലം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന തിമിംഗല വിഭാഗമാണ് ‘ഹംപ്ബാക്ക് തിമിംഗലം’. ‘കൂനല്‍ തിമിംഗലം എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. 2017 -ല്‍ പസഫിക് സമുദ്ര തീരമായ കൊളംബിയയിലാണ് ആദ്യം ഈ തിമിംഗലത്തെ കണ്ടെത്തിയത്.
ഇപ്പോഴിതാ ഇതില്‍ 13,046 കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഹംപ്ബാക്ക് തിമിംഗലം. 40,075.017 കിലോമീറ്ററാണ് ഭൂമിയുടെ മൊത്തം ചുറ്റളവ്. അതിൽ പതിമൂവായിരത്തിലധികം കിലോമീറ്ററാണ് ഈ ഭീമാകാരൻ സഞ്ചരിച്ചത്.
മറൈൻ ബയോളജിസ്റ്റായ ടെഡ് ചീസ്മാൻ സ്ഥാപിച്ച ഹാപ്പി വെയ്ൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ് ഗവേഷകർ തിമിംഗലത്തിന്റെ ഈ ദീർഘദൂര യാത്രയെ കുറിച്ച് പഠിച്ചത്. പസഫിക് സമുദ്രത്തില്‍ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള രേഖപ്പെടുത്തിയ ആദ്യത്തേതും ദൈർഘ്യമേറിയതുമായ റിക്കാർഡാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു.