അ​മേ​രി​ക്ക​യി​ല്‍ സ്‌​കൂ​ളി​ലെ വെ​ടി​വ​യ്പി​നു പി​ന്നി​ല്‍ പ​തി​നേ​ഴു​കാ​രി


വ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ സ്‌​കൂ​ളി​ല്‍ ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പി​നു പി​ന്നി​ല്‍ പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​യെ​ന്നു റി​പ്പോ​ര്‍​ട്ട്. വി​സ്‌​കോ​ണ്‍​സി​നി​ലെ എ​ബ​ണ്ട​ന്‍റ് ലൈ​ഫ് ക്രി​സ്റ്റ്യ​ന്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്. വെ​ടി​യേ​റ്റ് അ​ധ്യാ​പി​ക ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നൊ​പ്പം വെ​ടി​യു​തി​ര്‍​ത്ത വി​ദ്യാ​ര്‍​ഥി​യും മ​രി​ച്ചു.

ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. നാ​നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു വെ​ടി​വ​യ്പ്. പ്ര​തി​യു​ടെ കു​ടും​ബം അ​ന്വേ​ഷ​ണ​ത്തോ​ടെ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മാ​ഡി​സ​ണ്‍ പോ​ലീ​സ് മേ​ധാ​വി ഷോ​ണ്‍ ബാ​ണ്‍​സ് പ​റ​ഞ്ഞു.

Related posts

Leave a Comment