മ​റ്റ് മ​ക്ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഇ​ള​വ് വേ​ണം; ഭാ​വ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ജ​ഡ്ജി​ക്ക് അ​ഭി​മു​ഖ​മാ​യി അ​നീ​ഷ​യും ഷെ​രീ​ഫും നി​ന്നു; നാ​ടൊ​ന്നാ​കെ കാ​ത്തി​രു​ന്ന വി​ധി​യെ​ത്തി; ത​ല​താ​ഴ്ത്തി അ​വ​ർ ജ​യി​ലി​ലേ​ക്ക്

തൊ​ടു​പു​ഴ: കു​മ​ളി​യി​ൽ അ​ഞ്ചു വ​യ​സു​കാ​ര​ൻ ഷെ​ഫീ​ക്കി​നെ പി​താ​വും ര​ണ്ടാ​ന​മ്മ​യും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർദി​ച്ച കേ​സി​ൽ വി​ധി വ​ന്ന ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.23 വ​രെ തൊ​ടു​പു​ഴ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് ഡി​സ്ട്രി​ക്‌ട് സെ​ഷ​ൻ​സ് കോ​ട​തി ഹാ​ൾ ക​ടു​ത്ത ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ കോ​ട​തി വ​ള​പ്പി​ലും പ്ര​ധാ​ന സം​സാ​രം ഇ​തുത​ന്നെ​യാ​യി​രു​ന്നു.

കോ​ട​തി തു​ട​ങ്ങി അ​ധി​കം വൈ​കാ​തെ പ്ര​തി​ക​ളാ​യ അ​നീ​ഷ​യും ഷെ​രീ​ഫു​മെ​ത്തി. തീ​ർ​ത്തും നി​ർ​വി​കാ​രരാ​യി പ്ര​തി​ക​ൾ കോ​ട​തി ഹാ​ളി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്നു. ഇ​രു​വ​രും മാ​സ്ക് ധ​രി​ച്ചി​രു​ന്നു. 12-ഓ​ടെ ജ​ഡ്ജി ആ​ഷ് കെ.​ ബാ​ൽ ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി അ​റി​യി​ച്ചു. അ​പ്പോ​ഴും ഇ​രു​വ​രും ഭാ​വ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ജ​ഡ്ജി​ക്ക് അ​ഭി​മു​ഖ​മാ​യി നി​ന്നു.

കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ആ​ദ്യം ഷെ​രീ​ഫ് ജ​ഡ്ജി​ക്ക​ടു​ത്തെ​ത്തി. ത​ങ്ങ​ൾ​ക്ക് മ​റ്റ് മ​ക്ക​ളു​ണ്ടെ​ന്നും അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വ​വും പ​ഠ​ന​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്നും പ​റ​ഞ്ഞു.

പി​ന്നീ​ട് അ​നീ​ഷ​യും ക​ണ്ണു​ക​ൾ നി​റ​ഞ്ഞ് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ ഷെ​ഫീ​ഖി​ന്‍റെ സ​ഹോ​ദ​ര​നെ​യും ഉ​പ​ദ്ര​വി​ച്ചെ​ന്നും മ​ക്ക​ൾ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലാ​ണ് വ​ള​രു​ന്ന​തെ​ന്നും ഇ​വ​രു​ടെ സു​ര​ക്ഷ​യി​ൽ ദ​ന്പ​തി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ​സ്.​ രാ​ജേ​ഷ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. പ്ര​തി​ക​ൾ ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് വി​ധി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ്.

കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രത്തു​ക നി​ശ്ച​യി​ക്കു​ന്ന​തി​ൽ ചെ​റി​യ സാ​ങ്കേ​തി​ക താ​മ​സ​ങ്ങ​ൾ മൂ​ലം കാ​ല​താ​മ​സം. മ​റ്റ് കേ​സു​ക​ളു​ടെ ന​ട​പ​ടി​ക​ൾ ന​ട​ന്ന​പ്പോ​ൾ പ്ര​തി​ക​ൾ പു​റ​ത്ത് ബെ​ഞ്ചി​ൽ നി​ർ​വി​കാ​ര​ത​യോ​ടെ ത​ല​താ​ഴ്ത്തി​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ വ​ള​രെ ചെ​റി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ. ചു​റ്റുംനി​ന്ന പോ​ലീ​സു​കാ​രോ​ടും സം​സാ​രി​ച്ചു.

ഒ​ടു​വി​ൽ 3.23ന് ​ജ​ഡ്ജി ചേം​ബ​റി​ലെ​ത്തി. മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ നാ​ടൊ​ന്നാ​കെ കാ​ത്തി​രു​ന്ന വി​ധി പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി ഷെ​രീ​ഫി​ന് ഏ​ഴു​വ​ർ​ഷ​വും ര​ണ്ടാം പ്ര​തി അ​നീ​ഷ​യ്ക്ക് 10 വ​ർ​ഷ​വും ക​ഠി​ന ത​ട​വ്. വി​ധി കേ​ട്ട​ശേ​ഷം പ്ര​തി​ക​രി​ക്കാ​തെ മ​റ്റു വി​കാ​ര​ങ്ങ​ളി​ല്ലാ​തെ ഇ​രു​വ​രും കോ​ട​തി ഹാ​ളി​ലെ ബെ​ഞ്ചി​ൽ ത​ന്നെ ദീ​ർ​ഘ​നേ​രം ഇ​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ജീ​പ്പി​ൽ കോ​ട​തി​യി​ൽനി​ന്നും ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങി.

Related posts

Leave a Comment