ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ: കെ​എ​സ്ആ​ർ​ടി​സി 38 അ​ധി​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തും

ചാ​ത്ത​ന്നൂ​ർ: ക്രി​സ്മ​സ് പു​തു​വ​ത്സ​ര അ​വ​ധി​ക​ൾ പ്ര​മാ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി അ​ധി​ക അ​ന്ത​ർ സം​സ്ഥാ​ന സം​സ്ഥാ​നാ​ന്ത​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു , ചെ​ന്നൈ, മൈ​സൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥി​രം 48 സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മേ 38 ബ​സു​ക​ൾ കൂ​ടി അ​ധി​ക​മാ​യി അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

34 ബം​ഗ​ളൂ​രു ബ​സു​ക​ളും 4 ചെ​ന്നൈ ബ​സു​ക​ളു​മാ​ണ് അ​ധി​കം സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത് ശ​ബ​രി​മ​ല സ്പെ​ഷ​ൽ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ​ക്ക് ഉ​പ​രി​യാ​യി ആ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.എ​ന്നാ​ൽ കേ​ര​ള​ത്തി​നു​ള്ളി​ൽ യാ​ത്രാ തി​ര​ക്ക് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​നു​ള്ളി​ലും തി​ര​ക്കൊ​ഴി​വാ​ക്കി സു​ഗ​മ യാ​ത്ര​ക്കാ​യി തി​രു​വ​ന​ന്ത​പു​രം – കോ​ഴി​ക്കോ​ട് ,ക​ണ്ണൂ​ർ റൂ​ട്ടി​ലും

24 ബ​സു​ക​ൾ കൂ​ടി​അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തും.4 വോ​ൾ​വോ കോ​ഴി​ക്കോ​ട് – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലും 4 ബ​സു​ക​ൾ കോ​ഴി​ക്കോ​ട് – എ​റ​ണാ​കു​ളം റൂ​ട്ടി​ലും അ​ട​ക്കം 8 ബ​സു​ക​ൾ കോ​ഴി​ക്കോ​ട് നി​ന്നും അ​ധി​ക​മാ​യും ഓ​ടി​ക്കും.

4 ലോ​ഫ്ലോ​ർ, 4 മി​ന്ന​ൽ, 3 ഡീ​ല​ക്സ് 5 സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ൾ അ​ട​ക്കം 16 ബ​സ്സു​ക​ൾ ഉ​പ​യോ​ഗി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം – ക​ണ്ണൂ​ർ , തി​രു​വ​ന​ന്ത​പു​രം – കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ദൈ​നം ദി​നം 8 സ​ർ​വീ​സു​ക​ൾ വി​തം അ​യ​ക്കു​ന്ന​തി​നും ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ തി​ര​ക്ക് അ​നു​സ​രി​ച്ച് ന​ൽ​കു​ന്ന​തി​നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment