ക​ള​ങ്ക​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ന് ഉ​ട​മ​യെ​ന്നു രാ​ഷ്ട്ര​പ​തി; ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തി​യ നേ​താ​വെ​ന്നു മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​ത്തി​നാ​യു​ള്ള ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സേ​വ​ന​വും ക​ള​ങ്ക​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​ജീ​വി​ത​വും എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നു രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നേ​താ​വാ​ണു ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ ദുഃ​ഖി​ക്കു​ന്നു.

വ​ർ​ഷ​ങ്ങ​ളോ​ളം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ത്തി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നെ​ന്നു മോ​ദി പ​റ​ഞ്ഞു.

1991ലെ ​ബ‍​ജ​റ്റ് നാ​ഴി​ക​ക്ക​ല്ലാ​യി: നി​ര്‍​മ​ല സീ​താ​രാ​മ​ൻ
ന്യൂ​ഡ​ൽ​ഹി: മ​ൻ​മോ​ഹ​ൻ സിം​ഗ് 1991ൽ ​അ​വ​ത​രി​പ്പി​ച്ച രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സ്വ​ത​ന്ത്ര​മാ​ക്കി​യ ബ‍​ജ​റ്റ് ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. എ​ല്ലാ​വ​രാ​ലും ബ​ഹു​മാ​നി​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വം ആ​ണ് മ​ൻ​മോ​ഹ​നെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ അ​നു​ശോ​ച​ന കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment