നേ​പ്പാ​ളി​ലും ടി​ബ​റ്റി​ലും വ​ൻ​ഭൂ​ച​ല​നം: ഉ​ത്ത​രേ​ന്ത്യ​യി​ലും പ്ര​ക​മ്പ​നം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലും ടി​ബ​റ്റി​ലും വ​ൻ ഭൂ​ച​ല​നം. ഉ​ത്ത​രേ​ന്ത്യ​യി​ലും ചൈ​ന​യു​ടെ​യും ബം​ഗ്ലാ​ദേ​ശി​ന്‍റെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ക​മ്പ​ന​മു​ണ്ടാ​യി. 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. നേ​പ്പാ​ളി​ലെ ലു​ബു​ച്ചെ​യ്ക്ക് 93 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്കാ​യി ടി​ബ​റ്റ് അ​തി​ർ​ത്തി​ക്ക​ടു​ത്താ​ണു പ്ര​ഭ​വ​കേ​ന്ദ്രം. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു രാ​വി​ലെ 6.35നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നു യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ‌ സ​ർ​വേ (യു​എ​സ്ജി​എ​സ്) അ​റി​യി​ച്ചു.

കാ​ഠ്മ​ണ്ഡു അ​ട​ക്കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ത്ത​രേ​ന്ത്യ​യി​ൽ ബി​ഹാ​റി​ലും അ​സ​മി​ലും പ്ര​ക​മ്പ​ന​മു​ണ്ടാ​യി. ആ​ളു​ക​ൾ ഭ​യ​ന്ന് വീ​ടു​ക​ൾ​ക്കും അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കും പു​റ​ത്തി​റ​ങ്ങി. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.47ന് ​അ​ഫ്ഗാ​നി​സ്താ​നി​ല്‍ 4.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നേ​പ്പാ​ളി​ലും ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. മു​ൻ​പ് ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി​ട്ടു​ള്ള രാ​ജ്യ​മാ​ണു നേ​പ്പാ​ൾ. 2005ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യി​യി​രു​ന്നു.

Related posts

Leave a Comment