വീ​ണ്ടു​മൊ​രു ദു​ര​ഭി​മാ​ന കൊ​ല: ക​മി​താ​ക്ക​ളെ വി​ഷം കു​ടി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ണ​യി​താ​ക്ക​ളെ വി​ഷം കു​ടി​പ്പി​ച്ച​ശേ​ഷം വീ​ട്ടു​കാ​ർ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ല​ളി​ത്പു​രി​ല്‍ ബി​ഗ എ​ന്ന ഗ്രാ​മ​ത്തി​ലെ ജ​ഗൗ​ര​യി​ലാ​ണു സം​ഭ​വം.

മി​ഥു​ന്‍ കു​ശ​വാ​ഹ(22), സാ​ഹു(19) എ​ന്നി​വ​രെ​യാ​ണു പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ ബ​ന്ധം വീ​ട്ടു​കാ​ർ വി​ല​ക്കി​യി​ട്ടും തു​ട​ർ​ന്ന​താ​ണ് പ്ര​ണ​യ​ക്കൊ​ല​യ്ക്ക് വ​ഴി​വ​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍, അ​മ്മ, അ​മ്മാ​വ​ന്‍ എ​ന്നി​വ​രെ ല​ളി​ത്പു​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​കം ആ​ത്മ​ഹ​ത്യ​യാ​യി ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു വീ​ട്ടു​കാ​രു​ടെ ആ​ദ്യ​ശ്ര​മം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment