വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 15 വ​യ​സു​കാ​ര​നോ​ട് കാ​ട്ടി​യ​ത് കൊ​ടും​ക്രൂ​ര​ത; ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ച് പോ​ക്സോ കോ​ട​തി

ചേ​ർ​ത്ത​ല: പ​തി​ന​ഞ്ചു വ​യ​സുകാ​ര​നെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ചെ​ത്തി കാ​ക്ക​രി​യി​ൽ ബാ​സ്റ്റി​നെ(39)യാ​ണ് ചേ​ർ​ത്ത​ല അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​എം. വാ​ണി ശി​ക്ഷ വി​ധി​ച്ച​ത്.

2023 ജ​നു​വ​രി എ​ട്ടി​ന് വീ​ട്ടി​ലാ​രു​മി​ല്ലാ​യി​രു​ന്ന സ​മ​യം കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​ക്കു നേ​രേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു ബാ​സ്റ്റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ച് ഐ​പി​സി, പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കു​റ്റം ചു​മ​ത്തി​യ​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബീ​ന കാ​ർ​ത്തി​കേ​യ​ൻ, അ​ഡ്വ. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment