ജ​യേ​ട്ട​നെ​ന്നും ഞാ​ന്‍ കു​ഞ്ഞ​നു​ജ​ത്തി​യാ​യി​രു​ന്നു; ഗാ​യി​ക ജെ​ന്‍​സി

കൊ​ച്ചി: ‘ജ​യേ​ട്ട​നൊ​പ്പം ഞാ​ന്‍ ഗാ​ന​മേ​ള​ക​ളി​ല്‍ പാ​ടു​മ്പോ​ള്‍ അ​ന്നെ​നി​ക്ക് പ്രാ​യം 12 മാ​ത്ര​മാ​യി​രു​ന്നു. ഒ​രു കു​ഞ്ഞ​നു​ജ​ത്തി​യോ​ടു​ള്ള ക​രു​ത​ലും സ്‌​നേ​ഹ​വു​മാ​യി​രു​ന്നു അ​ന്നു മു​ത​ല്‍ അ​ദ്ദേ​ഹം എ​നി​ക്ക് ത​ന്നി​രു​ന്ന​ത്. എ​ന്‍റെ ഗു​രു സ്ഥാ​നീ​യ​നാ​യ അ​ര്‍​ജു​ന​ന്‍ മാ​ഷി​ന്‍റെ വീ​ട്ടി​ല്‍ ജ​യേ​ട്ട​ന്‍ അ​ന്നൊ​ക്കെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു. അ​ന്നേ​യു​ള്ള ബ​ന്ധ​മാ​ണ്. ജ​യേ​ട്ട​ന്‍റെ വി​യോ​ഗം ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്’; മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ പാ​ട്ടി​ന്‍റെ പാ​ലാ​ഴി തീ​ര്‍​ത്ത് ക​ട​ന്നു പോ​യ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ ഓ​ര്‍​മ​യി​ല്‍ ഗാ​യി​ക ജെ​ന്‍​സി ആ​ന്‍റ​ണി തേ​ങ്ങി.

1978 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​വ​ള്‍ ക​ണ്ട ലോ​കം എ​ന്ന ചി​ത്ര​ത്തി​ല്‍ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ വ​രി​ക​ള്‍​ക്ക് എം.​കെ. അ​ര്‍​ജു​ന​ന്‍റെ സം​ഗീ​ത​ത്തി​ലു​ള്ള “ഇ​ട​വ​പ്പാ​തി കാ​റ്റ​ടി​ച്ചാ​ല്‍/ ഉ​ടു​ക്കു​കൊ​ട്ടു​മെ​ന്‍ നെ​ഞ്ചി​ല്‍/ ഇ​ടി​മു​ഴ​ക്കം പേ​ടി​ച്ചോ കു​ളി​രു തോ​ന്നി നാ​ണി​ച്ചോ’ എ​ന്ന ഗാ​ന​മാ​ണ് ജെ​ന്‍​സി ജ​യ​ച​ന്ദ്ര​നോ​ടൊ​പ്പം ആ​ദ്യം പാ​ടി​യ​ത്. തു​ട​ര്‍​ന്ന് മ​റ്റു പ​ല മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച് പാ​ടി.

1979 ല്‍ ​ത​മി​ഴി​ല്‍ ഇ​ള​യ​രാ​ജ​യു​ടെ അ​ന്‍​പേ സം​ഗീ​ത എ​ന്ന ചി​ത്ര​ത്തി​ലെ ഗീ​ത സം​ഗീ​ത എ​ന്ന ഗാ​ന​വും ജ​യ​ച​ന്ദ്ര​നും ജെ​ന്‍​സി​യും ഒ​രു​മി​ച്ചാ​ണ് ആ​ല​പി​ച്ച​ത്. ഈ ​ഗാ​നം ത​മി​ഴ​ക​ത്ത് ഏ​റെ ഹി​റ്റാ​യി​രു​ന്നു. ആ ​വ​ര്‍​ഷം ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ അ​ഴ​കേ ഉ​ന്നൈ ആ​രാ​ധി​ക്കി​റേ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഹേ ​മ​സ്താ​ന… എ​ന്ന ഗാ​ന​ത്തി​ലും ഇ​രു​വ​രും വീ​ണ്ടും ഒ​രു​മി​ച്ചു. ജെ​ന്‍​സി 2019ലാ​ണ് ജ​യ​ച​ന്ദ്ര​നെ ഒ​ടു​വി​ല്‍ ക​ണ്ട​ത്. സിം​ഫ​ണി എ​ന്ന സം​ഗീ​ത​ഗ്രൂ​പ്പി​ന്‍റെ പ​രി​പാ​ടി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​താ​യി അ​ദ്ദേ​ഹം. “അ​ന്നും പ​തി​വ് ചോ​ദ്യം ത​ന്നെ​യാ​യി​രു​ന്നു. പ​ഴ​യ കാ​ല​ത്തെ പാ​ട്ടോ​ര്‍​മ​ക​ളും പു​തി​യ കാ​ല പാ​ട്ടു​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ അ​ന്ന് അ​ദ്ദേ​ഹം വാ​തോ​രാ​തെ സം​സാ​രി​ച്ചു’. – ജെ​ന്‍​സി പ​റ​ഞ്ഞു.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment