വിവാഹ ആഘോഷങ്ങൾ വളരെ ഗംഭീരമായാണ് എല്ലാവരും കൊണ്ടാടാറുള്ളത്. ചില സ്ഥലങ്ങളിൽ മദ്യവും ആഘോഷത്തിന് മോടി കൂട്ടാൻ വിളന്പാറുണ്ട്. ഡിജെ സോംഗ് ഒന്നുമില്ലാതെ ഒരു ആഘോഷം അത് ചിന്തിക്കാൻ പോലും സാധിക്കില്ല ചിലർക്ക്. ഇപ്പോഴിതാ ഡിജെയും മദ്യവും വിവാഹ ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കുന്നവർക്ക് പാരിദോഷികങ്ങൾ നൽകാൻ തയാറായിരിക്കുകയാണ് ഒരു ഗ്രാമം.
പഞ്ചാബിലെ ബത്തിൻഡ ജില്ലയിലെ ബെല്ലോ ഗ്രാമപഞ്ചായത്താണ് വിവാഹത്തിന് മദ്യം നൽകാതിരിക്കുകയും ഡിജെ മ്യൂസിക്ക് വെക്കാതിരിക്കുകയും ചെയ്താൽ 21,000 രൂപ ക്യാഷ് ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വിവാഹ ചടങ്ങുകളിൽ പാഴ് ചെലവുകൾ ഉണ്ടാക്കാതിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബല്ലോ ഗ്രാമത്തിലെ സർപഞ്ച് അമർജിത് കൗർ പറഞ്ഞു. ബല്ലോ ഗ്രാമത്തിൽ 5,000 ആളുകളാണ് താമസക്കാരായി ഉള്ളത്.