ക​ർ​ഷ​ക​രെ കു​ടി​യി​രു​ത്തി ച​രി​ത്രം സൃ​ഷ്ടി ​പ​ട്ടം​കോ​ള​നി സ​പ്ത​തി നി​റ​വി​ൽ; ആ​ഘോ​ഷ​ത്തി​ന് 20ന് ​തി​രി തെ​ളി​യും

ക​ർ​ഷ​ക​രെ കു​ടി​യി​രു​ത്തി ച​രി​ത്രം സൃ​ഷ്ടി​ച്ച പ​ട്ടം കോ​ള​നി​ക്ക് 70-ാംപി​റ​ന്നാ​ൾ. 1954-55 കാ​ല​ഘ​ട്ട​ത്തി​ൽ ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ തി​രു​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന പ​ട്ടം എ.​താ​ണു​പി​ള്ള ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ൻ സ്കീം ​പ്ര​ഖ്യാ​പി​ച്ച് തി​രു​വി​താം​കൂ​റി​ൽനി​ന്നു​ള്ള ക​ർ​ക്ഷ​ക​രെ ഇ​വി​ടെ കു​ടി​യി​രു​ത്തു​ക​യാ​യി​രു​ന്നു.​

സം​സ്ഥാ​ന വി​ഭ​ജ​ന​ത്തി​നു മു​ന്പ് കൃ​ഷി ജോ​ലി​ക്കും മ​റ്റു​മാ​യി വ​ന്ന ആ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ള്ള​വ​രാ​യി​രു​ന്ന​തി​നാ​ൽ മ​ല​യാ​ളി ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കാ​നാ​ണ് കാ​ർ​ഷി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി മ​ല​യാ​ളി​ക​ളെ ഇ​വി​ടെ കു​ടി​യി​രു​ത്തി​യ​ത്. അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കി ആ​ളു​ക​ളെ കു​ടി​യി​രു​ത്തി​യ പ്ര​ദേ​ശം ആ​ണ് പ​ട്ടം​കോ​ള​നി.

കോ​ള​നൈ​സേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം 1955 ജ​നു​വ​രി 20നാ​ണ് പ​ട്ടം​കോ​ള​നി ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം നാ​ടി​ന്‍റെ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും കോ​ള​നി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. അ​ഞ്ചേ​ക്ക​ർ വീ​ത​മു​ള്ള 1397 ബ്ലോ​ക്കു​ക​ൾ ആ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത്. അ​തി​നാ​ൽ രാ​മ​ക്ക​ൽ​മേ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശം കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി എ​ത്തി​യ​വ​ർ കാ​ടും മേ​ടു​മാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യജീ​വി​ക​ളോ​ടും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യോ​ടും പ​ട​പൊ​രു​തി കൃ​ഷി​യി​റ​ക്കി പ്ര​ദേ​ശം കേ​ര​ള​ത്തി​ന്‍റേ​താ​ക്കി.ആ​ദ്യകാ​ല​ത്തെ ബു​ദ്ധി​മു​ട്ടി​ൽനി​ന്നു മാ​റി​യ കോ​ള​നി ഇ​ന്നും വി​വി​ധ​ത​രം വി​ക​സ​ന പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്നു​ണ്ട്.

കോ​ള​നി​യു​ടെ സ​പ്ത​തി ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ് കോ​ള​നി​യു​ടെ പി​ൻത​ല​മു​റ​ക്കാ​ർ. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക്ക​ളാ​ണ് കോ​ള​നി​യു​ടെ സി​രാ​കേ​ന്ദ്ര​മാ​യ തൂ​ക്കു​പാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ 20ന് ​ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഇ​തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം ചേ​ർ​ന്നു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എ​സ്. യ​ശോ​ധ​ര​ൻ, സ​തി അ​നി​ൽ​കു​മാ​ർ, ര​മ്യ ഷി​ജു, ശ്യാ​മ​ള മ​ധു​സൂ​ധ​ന​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ​ദ് ബ​ഷീ​ർ, കെ.​എ​സ്. രാ​ജ്മോ​ഹ​ൻ, മു​ഹ​ദ് ഷാ​ജി, കെ.​വി. ഐ​സ​ക്, രാ​ജേ​ഷ് ച​ന്ദ്ര, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, ജോ​ൺ പു​ല്ലാ​ട്, പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ചെ​യ​ർ​മാ​നും ജോ​മോ​ൻ താ​ന്നി​ക്ക​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റുമാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

Related posts

Leave a Comment