കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്‌​ട​റെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്ന കേ​സ്: വി​ധി ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി/​കോ​ൽ​ക്ക​ത്ത: ആ​ർ​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ർ വ​നി​താ ഡോ​ക്‌​ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത്, ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി സ​ഞ്ജ​യ് റോ​യി​യു​ടെ ശി​ക്ഷാ​വി​ധി ഇ​ന്നു പ്ര​ഖ്യാ​പി​ക്കും.

സീ​ൽ​ദാ കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി അ​നി​ർ​ബ​ൻ ദാ​സ് ആ​ണു വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 64, 66, 103(1) പ്ര​കാ​രം ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണു സം​ഭ​വം. ഡോക്‌ടറുടെ മരണം രാജ്യ​വ്യാ​പ​ക​മാ​യ രോ​ഷ​ത്തി​നും വ​ൻ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി. പ്ര​തി കോ​ൽ​ക്ക​ത്ത പോ​ലീ​സി​ലെ മു​ൻ സി​വി​ക് വോ​ള​ണ്ടി​യ​ർ ആ​ണ്.

Related posts

Leave a Comment