ചെന്താമര അ​തി​വി​ദ​ഗ്ധ​നാ​യ കൊ​ല​യാ​ളി: വി​ഷം ക​ഴി​ച്ചെ​ന്ന് പ​റ​ഞ്ഞ​ത് നു​ണ; അ​ർ​ഹ​മാ​യ ശി​ക്ഷ​വാ​ങ്ങി ന​ൽ​കു​മെ​ന്ന് എ​സ്പി


പാ​ല​ക്കാ​ട്: മു​ന്‍​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​താ​ണ് നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​യെ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ജി​ത്കു​മാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക​ളും പി​ണ​ങ്ങി​പ്പോ​യ​ത് അ​യ​ല്‍​ക്കാ​രു​ടെ പ്രേ​ര​ണ​യി​ലാ​ണെ​ന്ന വി​രോ​ധ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ഇ​യാ​ള്‍ ന​ട​ത്തി​യ​ത്. ഇ​തി​നു​പി​റ​കി​ൽ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.

ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് കൊ​ലയ്​ക്കു​പ​യോ​ഗി​ച്ച ആ​യു​ധം ഇ​യാ​ള്‍ വാ​ങ്ങി സൂ​ക്ഷി​ച്ചു. ഇ​തി​ല്‍ ചി​ല കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ളും ഇ​യാ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​വി​ദ​ഗ്ധ​നാ​യ കൊ​ല​യാ​ളി​യാ​ണി​യാ​ള്‍. കൊ​ല​യ്ക്ക് മ​റ്റാ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ഗ​മ​നം.

കൂ​ടു​ത​ല്‍ പേ​രെ ഇ​യാ​ള്‍ ല​ക്ഷ്യം വെ​ച്ചി​രു​ന്നോ എ​ന്നും ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ല. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ പ​റ​യാ​നാ​കൂ എ​ന്നും എസ്പി പ​റ​ഞ്ഞു. പ്ര​തി പ​റ​യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും പ്ര​തി​യു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യി​ട്ടു​ണ്ട്. വി​ഷം ക​ഴി​ച്ചു​വെ​ന്ന​ത് തെ​റ്റാ​ണ്.

വ​ന​പ്ര​ദേ​ശം കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​യാ​ളാ​ണ് ചെ​ന്താ​മ​ര. അ​തി​നാ​ലാ​ണ് ഇ​യാ​ള്‍​ക്ക് ഒ​ന്ന​ര ദി​വ​സ​ത്തോ​ളം അ​വി​ടെ നി​ല്‍​ക്കാ​നാ​യ​ത്. പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ല്‍ ഇ​യാ​ള്‍ കാ​ണു​ന്നു​മു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന വ​ഴി​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കേ​സും അ​ന്വേ​ഷ​ണ​വും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​ക്ക് അ​ര്‍​ഹ​മാ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കും.

വീ​ണ്ടും ഇ​യാ​ള്‍ നാ​ട്ടു​കാ​ര്‍​ക്കോ മ​രിച്ചവ​രു​ടെ കു​ടും​ബ​ത്തി​നോ ഭീ​ഷ​ണി​യാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​മെ​ന്നും അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ പി​ടി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

 

Related posts

Leave a Comment