വിവാഹ വാർഷികത്തിന് നൃത്തം ചെയ്ത് ഭാര്യയേയും അതിഥികളേയും ഞെട്ടിച്ചിരിക്കുകയാണ് ഭർത്താവ്. സാക്ഷി ബിഷ്ത് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. തന്റെ 25ാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പാർട്ടിയിലാണ് ഭർത്താവ് പ്രിയതമയ്ക്ക് സർപ്രൈസ് ആയി തന്റെ ഡാൻസ് അവതരിപ്പിച്ചത്. യേ ലഡ്ക ഹേ അള്ളാ’. എന്ന ഗാനത്തിനായിരുന്നു അദ്ദേഹം മനോഹരമായി ചുവടുകൾവച്ചത്.
പാട്ട് തുടങ്ങുന്പോൾ ആദ്യം കുറച്ച് സഭാകന്പം ഉണ്ടായിരുന്നെങ്കിലും അൽപ സമയത്തിനകം അഡ് മാറി ഗംഭീര നൃത്തമായി മാറി. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആദ്യഭാഗം ഇതിനകം 19 ലക്ഷം പേരാണ് കണ്ടത്. രണ്ടാം ഭാഗം മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകൾ കണ്ടു കഴിഞ്ഞു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അതിന് കമന്റുമായി എത്തിയത്. ‘ഈ സന്തോഷം എന്നെന്നും നിലനില്ക്കട്ടെ’ എന്നാണ് എല്ലാവരും കുറിച്ചത്. പ്രായമൊക്കെ വെറും നമ്പർ മാത്രമാണ്, അങ്കിൾ ഇത് തൂക്കി എന്ന് കമന്റ് ചെയ്ത യൂത്തൻമാരും കുറവല്ല.