മ​ട്ടു​പ്പാ​വി​ല്‍ കാ​ബേ​ജ് കൃ​ഷി; നൂ​റു​മേ​നി വി​ള​വു​മാ​യി ഹോ​മി​യോ ഡോ​ക്ട​ര്‍ ര​ഘു​നാ​ഥ​ന്‍


മാ​ന്നാ​ര്‍: കാ​ലാ​വ​സ്ഥ​യെ കു​റ്റം പ​റ​ഞ്ഞ് കൃ​ഷി​യെ അ​ക​റ്റി നി​ര്‍​ത്ത​രു​തെ​ന്ന് ഒ​രി​ക്ക​ല്‍​ക്കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ.​ ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍. എ​ല്ലാ കാ​ലാ​വ​സ്ഥ​ക​ളി​ലും എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും വി​ള​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഈ ​ജൈ​വ​ക​ര്‍​ഷ​ക​ന്‍ പ​റ​യു​ന്ന​ത്. ശീ​ത​കാ​ലാ​വ​സ്ഥ​യി​ലേ വ​ള​രു​ക​യു​ള്ളൂ​വെ​ന്ന് ക​രു​തു​ന്ന കാ​ബേ​ജ് മ​ട്ടു​പ്പാ​വി​ല്‍ കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി വി​ള​വെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ര​ഘു​നാ​ഥ​ന്‍.

കൃ​ഷി​രം​ഗ​ത്ത് നി​ര​വ​ധി അം​ഗി​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ഹോ​മി​യോ ഡോ​ക്ട​ര്‍ കൂ​ടി​യാ​യ ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍​ക്ക് കൃ​ഷി ജീ​വി​ത​ച​ര്യ​യു​ടെ ഭാ​ഗം കൂ​ടി​യാ​ണ്. കാ​ബേ​ജ് വി​ത്ത് ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് വ​രു​ത്തി​യ​ത്.​ ഇ​വ ചെ​റി​യ ട്രേ​യി​ല്‍ ച​കി​രി​ച്ചോ​റ്, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, ചാ​ണ​ക​പ്പൊ​ടി എ​ന്നി​വ നി​റ​ച്ച് വി​ത്തു​ക​ള്‍ പാ​കി മു​ള​പ്പി​ക്കും. തു​ട​ര്‍​ന്ന് ഗ്രോ​ബാ​ഗി​ല്‍ ന​ടും. ജൈ​വ​വ​ള​ങ്ങ​ളാ​ണ് വ​ള​ര്‍​ച്ച​ക്കാ​യി ഇ​ട്ടുകൊ​ടു​ക്കു​ന്ന​ത്.​

ചാ​ണ​ക​പ്പൊ​ടി, കോ​ഴി​കാ​ഷ്ടം, എ​ല്ലു​പൊ​ടി, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, വേ​പ്പി​ള്‍ പി​ണ്ണാ​ക്ക് എ​ന്നി​വ ഒ​രു പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ല്‍ യോ​ജി​പ്പി​ച്ചാ​ണ് ജൈ​വ​വ​ളം നി​ര്‍​മി​ക്കു​ന്ന​ത്. കൂ​ടാ​തെ പി​ണ്ണാ​ക്ക് പു​ളി​പ്പി​ച്ച​തും ഒ​ഴി​ച്ചുകൊ​ടു​ക്കും. കീ​ട​ങ്ങ​ളി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ജൈ​വ കീ​ട​നാ​ശി​നി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 26 ഇ​ല​ക​ള്‍ ചേ​ര്‍​ത്തുണ്ടാ​ക്കി​യ കീ​ടക​ഷാ​യ​മാ​ണ് ത​ളി​ക്കു​ന്ന​ത്.

ജൈ​വ​വ​ള​വും ജൈ​വ കീ​ട​നാ​ശി​നി​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ വി​ഷര​ഹി​ത​മാ​യ കാ​ബേ​ജാ​ണ് വി​ള​വെ​ടു​ത്ത​ത്. കാ​ബേ​ജ് കൂ​ടാ​തെ പ​യ​റ്, കോ​വ​ല്‍, വെ​ണ്ട, ചു​വ​ന്ന കാ​ബേ​ജ് കോ​ളി​ഫ്‌​ള​വ​ര്‍ തു​ട​ങ്ങി മ​റ്റ് എ​ല്ലാ കൃ​ഷി​ക​ളും ചെ​യ്യു​ന്നു​ണ്ട്.

പ​രു​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ര്‍​ഷ​ക​ന്‍റെ ക​ട എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ ഇ​വ​ടെ വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി തൈ, ​പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ എ​ന്നി​വ​യും ന​ല്‍​കി വ​രു​ന്നു.

  • ഡൊ​മി​നി​ക് ജോ​സ​ഫ്

 

Related posts

Leave a Comment