മുട്ട വെജ് ആണോ നോൺ വെജ് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ നടക്കുകയാണ്. ഇപ്പോഴിതാ അതിനു കൂട്ടായി പാലും പനീറും സ്ഥാനം പിടിക്കുകയാണ്. ഇവ രണ്ടും മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് അതിനാൽ ഇവയെ സസ്യാഹാരമായി കണക്കാക്കാൻ സാധിക്കില്ല എന്ന് ഡോ. സിൽവിയ കർപ്പഗം പറഞ്ഞു.
പനീർ, മൂംഗ് ദാൽ, കാരറ്റ്, കക്കിരി, ഉള്ളി എന്നിവ ചേർത്തുണ്ടാക്കിയ സാലഡും തേങ്ങ, വാൽനട്ട് എന്നിവ ചേർത്ത് മധുരം ചേർക്കാതെ ഉണ്ടാക്കിയ ഒരു പാത്രം ഖീർ എന്നിവയുടെ ചിത്രം ഡോക്ടർ സുനിത സായമ്മഗാരു പങ്കുവച്ചു. പ്രോട്ടീൻ കൊഴുപ്പ് നാരുകൾ എന്നിവ അടങ്ങിയ തന്റെ ഭർത്താവിന്റെ വെജിറ്റേറിയൻ മീൽ ആണെന്ന കുറിപ്പോടെയാണ് ഡോ. സുനിതയുടെ പോസ്റ്റ്.
ഇതിനു മറുപടിയാണ് സിൽവിയ പറഞ്ഞത്. പാലും പനീറും മൃഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്നതാണ്. ചിക്കനും മട്ടനും മത്സ്യവുംപോലെതന്നെയാണ് പാലും പനീറും. അതിനാൽ ഇവ രണ്ടും നോൺവെജ് തന്നെയാണ് എന്നാണ് സിൽവിയ പറഞ്ഞത്.